റെഡ് ലേബൽ എന്നുവച്ചാൽ ചായ അല്ല, തമിഴ് സിനിമയാണ്. റെവ്ജെന്‍ ഫിലിം ഫാക്ടറിയുടെ ബാനറിൽ ലെനിൻ നിർമിക്കുന്ന റെഡ് ലേബൽ സംവിധാനം ചെയ്തിരിക്കുന്നത് കെ ആര്‍ വിനോദാണ്, തമിഴ്നാട്ടിലെ കോയമ്പത്തൂരിലെ ഒരു കോളേജില്‍ പിടിമുറുക്കുന്ന ക്യാമ്പസ് കൊലപാതകത്തിന്റ രഹസ്യം പിന്തുടരുന്നതാണ് കഥ. എംഎൽഎയായ പിതാവിന്റെ പിന്തുണയുള്ള പാണ്ടിയാണ് കോളേജ് ഭരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോൾ, പ്രൊഫ. ഭാരതിയുടെ പിന്തുണയോടെ രോഹിത് പാണ്ടിക്കെതിരെ മത്സരിക്കാനെത്തുന്നു. രോഹിതിന് മുൻ വിദ്യാർത്ഥി നേതാവായ കതിറിന്റെ സഹായവുമുണ്ട്. കതിർ ഒരിക്കൽ ഉപേക്ഷിച്ച കാമ്പസിലേക്ക് മടങ്ങുമ്പോൾ, പഴയ വൈരാഗ്യങ്ങൾ വീണ്ടും ഉയർന്നുവരുന്നു. ഒരു കൊലപാതകം കോളേജിനെ ഞെട്ടിക്കുമ്പോൾ, കതിർ രാഷ്ട്രീയം, പ്രതികാരം, അതിജീവനം എന്നിവയുടെ മാരകമായ ഒരു വലയിലേക്ക് ആകർഷിക്കപ്പെടുന്നു. അവിടെ അവൻ തന്റെ ഭൂതകാലത്തെ മായ്ച്ചുകളയാനും രക്ഷപ്പെടാനും പോരാടേണ്ടതുണ്ട്, കേരളത്തിൽ നിന്നും അന്യസംസ്ഥാനങ്ങളിൽ പഠിക്കാൻ പോകുന്ന വിദ്യാർത്ഥികളുടെ മാതാപിതാക്കൾ കണ്ടിരിക്കേണ്ട ചിത്രമാണിതെന്ന് സംവിധായകന്‍ വിനോദ് പറയുന്നു.
കതിർ എന്ന കഥാപാത്രമായി പുതുമുഖമായ ലെനിൻ എത്തുന്നു. മലയാളി കൂടിയായ അസ്മിൻ യാസർ ആണ് ചിത്രത്തിലെ നായിക, തമിഴ് സംവിധായകൻ ആർ വി ഉദയകുമാർ, മുനിഷ്‌കാന്ത്, അനുമോഹൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ ചായഗ്രഹണം സതീഷ് മരിയപ്പൻ, എഡിറ്റിങ് ലോറൻസ് കിഷോർ. മലയാളിയായ കൈലാസ് മേനോൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ക്രിയേറ്റ് ഹെഡ് പ്രവീൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ പ്രൊഡക്ഷൻ മാനേജർ ഗോകുൽറാം. ബിഗ് ഡോട്സ് എന്റർടൈൻമെന്റ് റെഡ് ലേബൽ 20 ന് കേരളത്തിൽ പ്രദര്‍ശനത്തിനെത്തിക്കും.

