Site iconSite icon Janayugom Online

ഗുരുവായൂർ ക്ഷേത്രപരിസരത്ത് വീണ്ടും റീൽസ് ചിത്രീകരണം; കേസെടുത്ത് പൊലീസ്

ഗുരുവായൂർ ക്ഷേത്രപരിസരത്ത് വീണ്ടും റീൽസ് ചിത്രീകരണം. ഗുരുവായൂർ ദേവസ്വത്തിന്റെ പരാതിയിൽ രണ്ട് ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉടമകൾക്കെതിരേ കേസെടുത്തു. ജസ്ന സലീം, ആര്‍ വണ്‍ ബ്രൈറ്റ് എന്നീ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉടമകൾക്കെതിരേയാണ് നടപടി. നേരത്തെ ജസ്ന സലീം ഗുരുവായൂർ ക്ഷേത്ര നടപ്പന്തലിൽവെച്ച് ശ്രീകൃഷ്ണ ജയന്തി ദിവസം കേക്ക് മുറിച്ചത് വിവാദമായിരുന്നു. പിന്നീട് ഹൈക്കോടതി വിഷയത്തിൽ ഇടപെടുകയും ഗുരുവായൂർ ക്ഷേത്രത്തിന്റെ നടപ്പന്തലിൽ വെച്ച് റീൽസ് ചിത്രീകരണവും വീഡിയോ ചിത്രീകരണവും പാടില്ലെന്ന് ഉത്തരവിടുകയും ചെയ്തിരുന്നു. 

ഇവർത്തന്നെയാണ് ഇപ്പോൾ വീണ്ടും റീൽസ് ചിത്രീകരണം നടത്തിയിരിക്കുന്നത്. പടിഞ്ഞാറേ നടയിൽ ആയിരുന്നു ഇത്തവണ റീൽസ് ചിത്രീകരണം. വീഡിയോ ചിത്രീകരിച്ചതിൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഗുരുവായൂർ പൊലീസിനാണ് അഡ്മിനിസ്ട്രേറ്റർ പരാതി നൽകിയിരിക്കുന്നത്. കലാപാഹ്വാനത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

Exit mobile version