Site iconSite icon Janayugom Online

സി കെ ചന്ദ്രപ്പനെ അനുസ്മരിച്ചു

സിപിഐ മുന്‍ സംസ്ഥാന സെക്രട്ടറിയും ദേശീയ സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന സി കെ ചന്ദ്രപ്പന്റെ 12-ാം ചരമ വാര്‍ഷികം വിപുലമായി ആചരിച്ചു. സംസ്ഥാന കൗണ്‍സില്‍ ഓഫിസില്‍ പന്ന്യന്‍ രവീന്ദ്രന്‍ പതാക ഉയര്‍ത്തി ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. പ്രസ്ഥാനത്തെ ഏറ്റവുമധികം പ്രവര്‍ത്തന നിരതമാക്കിയ നേതാവാണ് സി കെ ചന്ദ്രപ്പനെന്ന് പന്ന്യന്‍ രവീന്ദ്രന്‍ അനുസ്മരിച്ചു. മന്ത്രി ജി ആര്‍ അനില്‍, എം വിജയകുമാര്‍, മാങ്കോട് രാധാകൃഷ്ണന്‍, ആര്‍ അജയന്‍, പുലിപ്പാറ സന്തോഷ്, കെ ദേവകി തുടങ്ങിയവര്‍ പങ്കെടുത്തു.
ആലപ്പുഴ വലിയചുടുകാട്ടിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്ക് ശേഷം നടന്ന അനുസ്മരണ സമ്മേളനം ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി വി സത്യനേശൻ, എൽഡിഎഫ് സ്ഥാനാർത്ഥി എ എം ആരീഫ് തുടങ്ങിയവർ പങ്കെടുത്തു. ചേർത്തലയിൽ അനുസ്മരണ സമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു. മന്ത്രി പി പ്രസാദ് അനുസ്മരണ പ്രഭാഷണം നടത്തി.

Eng­lish Summary:Remembered CK Chandrapan

You may also like this video

Exit mobile version