Site icon Janayugom Online

റിസര്‍വ്വ് ബാങ്ക് ത്രൈമാസ പണനയം പ്രഖ്യാപിച്ചു; റിപ്പോ നിരക്കുകളില്‍ മാറ്റമില്ല

റിസര്‍വ്വ് ബാങ്ക് ത്രൈമാസ പണനയം പ്രഖ്യാപിച്ചു. റിപ്പോ നിരക്കുകളില്‍ മാറ്റമില്ല. റിപ്പോ 4 ശതമാനവും റിവേഴ് സ് റിപ്പോ 3.35 ശതമാനവുമായി തുടരും. റിസര്‍വ്വ് ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്ക് നല്‍കുന്ന വായ്പ്പയുടെ പലിശ നിരക്കാണ് റിപ്പോ. പ്രതീക്ഷിത വളര്‍ച്ച നിരക്കില്‍ 9.5 ശതമാനമായിരിക്കുമെന്ന് റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ ശക്തികാന്ത ദാസ് മുംബൈയില്‍ അറിയിച്ചു. പെടോളിനും ഡീസലിനും എക്സൈസ് തീരുവയില്‍ ഇളവ് നല്‍കിയ നടപടി ജനങ്ങളുടെ വാങ്ങല്‍ ശേഷി വര്‍ദ്ധിപ്പിച്ച് ഉപഭോഗ നിരക്ക് ഉയര്‍ത്തുമെന്ന് ആര്‍.ബി.ഐ ഗവര്‍ണര്‍ പറഞ്ഞു.
eng­lish summary;Reserve Bank announces quar­ter­ly mortgage
you may also like this video;
YouTube video player

Exit mobile version