Site iconSite icon Janayugom Online

ചില്ലറ വില പണപ്പെരുപ്പം കുത്തനെ ഉയര്‍ന്നു

inflationinflation

രാജ്യത്ത് ചില്ലറ വില പണപ്പെരുപ്പം കുത്തനെ ഉയര്‍ന്നു. ജൂണിലെ പണപ്പെരുപ്പം 5.08 ശതമാനമായി വര്‍ധിച്ചതായി കേന്ദ്ര സ്ഥിതിവിവരക്കണക്ക് മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. മേയില്‍ ഇത് 4.8 ശതമാനമായിരുന്നു. 2023 ജൂണില്‍ 4.9 ശതമാനമായിരുന്നു. ഭക്ഷ്യവിലയിലുണ്ടായ കുതിപ്പാണ് പണപ്പെരുപ്പം സൃഷ്ടിച്ചതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഗ്രാമങ്ങളിലാണ് പണപ്പെരുപ്പം ഏറ്റവും രൂക്ഷമായത്. 

മേയില്‍ 5.34 ശതമാനമായിരുന്ന ഗ്രാമീണ പണപ്പെരുപ്പം ജൂണില്‍ 5.66 ശതമാനത്തിലെത്തി. അതേസമയം നഗരങ്ങളില്‍ 4.39 ശതമാനമാണ്. മേയില്‍ ഇത് 4.21 ശതമാനമായിരുന്നു.
നാണയപ്പെരുപ്പം കണക്കാക്കുന്നതിൽ പകുതിയിലധികം വിഹിതമുള്ള ഭക്ഷ്യോല്പന്നങ്ങളുടെ വില ജൂണിൽ 9.55 ശതമാനം ഉയർന്നത് കേന്ദ്രസര്‍ക്കാരിന് പ്രധാന വെല്ലുവിളിയായികും. ഭക്ഷ്യവിലപ്പെരുപ്പം എട്ട് ശതമാനത്തിലധികം രേഖപ്പെടുത്തുന്ന തുടര്‍ച്ചയായ എട്ടാമത്തെ മാസമാണ് ജൂണ്‍. 

പച്ചക്കറികളുടെ വിലയിൽ 27.33 ശതമാനം വര്‍ധനയുണ്ടായി. കഴിഞ്ഞ വർഷം നവംബറിന് ശേഷം ശരാശരി എട്ടു ശതമാനം പ്രതിവർഷ വർധനയാണ് പച്ചക്കറി വിലയിലുണ്ടാകുന്നത്. തക്കാളി, സവാള എന്നിവയുടെ വിലയിലാണ് വലിയ വര്‍ധന രേഖപ്പെടുത്തിയത്. മത്സ്യം, മാംസം എന്നിവയ്ക്ക് 5.39 ശതമാനവും പഴവര്‍ഗങ്ങള്‍ക്ക് 7.15 ശതമാനം വിലവര്‍ധനയുണ്ടായി.

Eng­lish Sum­ma­ry: Retail price infla­tion rose sharply

You may also like this video

Exit mobile version