Site icon Janayugom Online

നിർമ്മാണം പൂർത്തിയായി ദിവസങ്ങൾ പിന്നീടും മുന്നേ റോഡ് തകർന്നു

ലക്ഷങ്ങൾ ചിലവഴിച്ചു നിർമ്മാണം പൂർത്തിയാക്കി ദിവസങ്ങൾ പിന്നീടും മുന്നേ റോഡ് തകർന്നു തരിപ്പണമായി. കൊട്ടാരക്കര നഗരസഭയിൽ നാലാം വാർഡിൽ ചന്തമുക്ക് കിഴക്കേക്കര റോഡാണ് തകർന്നത്. രണ്ടാഴ്ച മുന്നേയാണ് ഇവിടെ നവീകരണ പ്രവർത്തനങ്ങൾ നടന്നത്. ദീർഘനാളായി കോൺക്രീറ്റ് പൊളിഞ്ഞ് വെള്ളക്കെട്ടായി കിടന്ന റോഡാണിത്. നവീകരണ പ്രവർത്തനങ്ങൾക്കായി മുനിസിപ്പാലിറ്റി 4.75 ലക്ഷം രൂപ അനുവദിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്. പണി പൂർത്തിയായി ദിവസങ്ങൾക്ക് മുന്നേ പാകിയ ടൈലുകൾ ഭൂരിഭാഗവും ഇളകി മാറി. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സമയത്ത് തന്നെ ആവശ്യമായ സാധനങ്ങള്‍ ഉപയോഗിച്ചില്ലെന്ന പരാതി നാട്ടുകാർ ഉയർത്തിയിരുന്നു. ആവശ്യമായ പാറപ്പൊടി ഉപയോഗിക്കാത്തതിനാലാണ് ടൈലുകൾ ഇളകി മാറുന്നതിന് കാരണമായത്. വശങ്ങൾ കോൺക്രീറ്റ് ചെയ്ത ഭാഗത്തും ഇപ്പോൾ ചെറിയ കുഴികൾ രൂപപ്പെടുന്നുണ്ട്. മതിയായ സിമെന്റ് ഉപയോഗിച്ചിട്ടില്ലെന്നും ആക്ഷേപമുണ്ട്.
വാഹനങ്ങൾ കടന്നു പോകുമ്പോൾ ടൈലുകൾ ഇളകി മാറുകയും പൊട്ടിപ്പോവുകയും ചെയ്യുകയാണ്. റോഡിന്റെ ഈ ശോചനീയാവസ്ഥയിൽ കടുത്ത പ്രതിഷേധത്തിലാണ് നാട്ടുകാർ.

Exit mobile version