ക്രിക്കറ്റ് കരിയറില്‍ 100-ാം ടെസ്റ്റ് കളിക്കുന്ന മുന്‍ നായകന്‍ വിരാട് കോലിക്ക് ഗാര്‍ഡ് ഓഫ് ഹോണറുമായി സഹതാരങ്ങള്‍. ഒന്നാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത് ഫീല്‍ഡിങ്ങിന് മൈതാനത്തേക്ക് ഇറങ്ങിയപ്പോഴാണ് കോലിയെ ആദരിക്കാന്‍ സഹതാരങ്ങളോട് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ആവശ്യപ്പെട്ടത്.
ഗാര്‍ഡ് ഓഫ് ഹോണറിന് ശേഷം രോഹിത്തിനും സഹതാരങ്ങള്‍ക്കും അരികിലെത്തി നന്ദിയും സന്തോഷവും പ്രകടിപ്പിച്ചു കിങ് കോലി. കോലിക്ക് സഹതാരങ്ങള്‍ ഒരുക്കിയ ഗാര്‍ഡ് ഓഫ് ഹോണറിന്റെ വീഡിയോ ബിസിസിഐ ട്വിറ്ററില്‍ പങ്കിട്ടു. ആദരം ഏറ്റുവാങ്ങുമ്പോള്‍ ചിരിച്ചാണ് കോലി ഗ്രൗണ്ടിലേക്ക് ഇറങ്ങിയത്. ‘കോലിയുടെ പുഞ്ചിരിക്കുന്ന മുഖം എല്ലാം പറയും’- എന്ന കുറിപ്പോടെയാണ് ബിസിസിഐ വീഡിയോ പങ്കിട്ടത്.
english summary; Rohit and team give Kohli the Guard of Honor
you may also like this video;