Site iconSite icon Janayugom Online

ഇരട്ട മധുരം; ആലിപ്പറമ്പിന് അഭിമാനമായി രോഹിത്

സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ ആലിപ്പറമ്പിനും പുരസ്കാര നിറവ്. ഇരട്ട സിനിമയിലൂടെ മികച്ച തിരക്കഥകൃത്തായി തെരെഞ്ഞെടുക്കപ്പെട്ട രോഹിത് എം ജി കൃഷ്ണനാണ് ആലിപ്പറമ്പിന് അഭിമാനമായത്. സംസ്ഥാനത്തെ രണ്ടാമത്തെ മികച്ച ചിത്രമായി തെരെഞ്ഞെടുപ്പെട്ടതും രോഹിത് സംവിധാനം ചെയ്ത ഇരട്ട സിനിമയാണ്. അപ്രതീക്ഷിതമായി സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ലഭിച്ച സന്തോഷത്തിലാണ് രോഹിത് എം ജി കൃഷ്ണനും, ആലിപ്പറമ്പ് ഗ്രാമവും, സംസ്ഥാനത്തെ രണ്ടാമത്തെ മികച്ച ചിത്രമായി തെരെഞ്ഞെടുപ്പെട്ട രോഹിത് സംവിധാനം ചെയ്ത ഇരട്ട സിനിമയിലൂടെ മികച്ച തിരക്കഥകൃത്താവാനും സാധിച്ചു.

 

ഇതോടെ രണ്ട് അവാർഡുകൾ നേടി നാടിനു തന്നെ അഭിമാനമായി മാറിയിരിക്കുകയാണ് രോഹിത് എം.ജി കൃഷ്ണൻ. ഇരട്ടയുടെ കഥ, തിരക്കഥ, സംവിധാനം രോഹിത്താണ് നിർവഹിച്ചിട്ടുള്ളത്. അവാർഡ് പ്രതീക്ഷിച്ചിരുന്നില്ലെന്നും ലഭിച്ചതിൽ സന്തോഷം ഉണ്ടെന്നും രോഹിത് സിസിഎന്‍ ന്യൂസിനോട് പറഞ്ഞു.ആലിപ്പറമ്പ് സ്വദേശിയായ ഗോപാലകൃഷ്ണൻ നായരുടെ മകൻ രോഹിത് എം.ജി കൃഷ്ണന് ചെറുപ്പം മുതൽ സിനിമയോട് വലിയ താല്പര്യമായിരുന്നു. സ്കൂൾ പഠനകാലം സിനിമകൾക്ക് പിറകെയായിരുന്നു. കോളജ് പഠനം മുതൽ ഷോട്ട് ഫിലിമുകൾ എടുത്ത് തുടങ്ങി.

2017 ലാണ് ഇരട്ടയുടെ തിരക്കഥ തയ്യാറായത്. കോവിഡ് കാരണം വൈകിയതിനാൽ 2020 ലാണ് പ്രൊജക്റ്റ്‌ തയ്യാറായത്. 2022 ഫെബ്രുവരിയിൽ ഷൂട്ടിംഗ് ആരംഭിച്ച് 2023 ഫെബ്രുവരി 3ന് ഇരട്ട റിലീസായി. ജോജു ജോർജ് ഇരട്ട കഥാപാത്രമായാണ് സിനിമയിൽ എത്തിയത്. ചേർപ്പുളശ്ശേരി പോസ്റ്റ് ഓഫീസിൽ പോസ്റ്റൽ അസിസ്റ്റന്റ് ആയാണ് രോഹിത്ത് ജോലി ചെയ്തിരുന്നത്. മകന്റെ സിനിമ ഭ്രമത്തെ ആദ്യ ഏതിർത്തിരുന്നതായും, എന്നാൽ ഇപ്പൊൾ സന്തോഷമുണ്ടെന്നും അമ്മ കുഞ്ഞിമാളു പറഞ്ഞു.

അച്ഛന് ലഭിച്ച അംഗീകാരത്തിൽ മകൻ ഇഷാൻ അദ്രിയും സന്തോഷത്തിലാണ്. സിനിമക്ക് പൂർണ പിന്തുണയുമായി ഭാര്യ രോഹിണിയും കൂടെയുണ്ട്. പ്രേക്ഷകരും നാട്ടുകാരും വലിയ പിന്തുണ നൽകിയെന്ന് സഹോദരൻ രാംദാസും പറഞ്ഞു. ആലിപ്പറമ്പിന് അഭിമാനമായ നേട്ടമാണ് ഇതെന്ന് നാട്ടുകാരൻ എം.പി സതീഷ് പറഞ്ഞു

Exit mobile version