ഐപിഎൽ സീസണിൽ മുംബൈ ഇന്ത്യൻസിന്റെ മോശം പ്രകടനത്തിന്റെ പൂര്‍ണ ഉത്തരവാദിത്തവും താന്‍ ഏറ്റെടുക്കുന്നതായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ. സീസണിലെ ആറ് മത്സരങ്ങളിലും പരാജയപ്പെട്ട മുബൈ ഇന്ത്യന്‍ ചരിത്രത്തിലെ തന്നെ തങ്ങളുടെ മോശം പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്. ടീമിന്റെ മോശം പ്രകടനം കാരണം രോഹിത് നിരാശനാണ്. ആറ് മത്സരങ്ങളില്‍ നിന്ന് താരത്തിന് വെറും 114 റണ്‍സ് മാത്രമാണ് നേടാനായത്. 41 റണ്‍സാണ് ഏറ്റവും ഉയര്‍ന്ന സ്കോര്‍.
“എന്താണ് പ്രശ്നമെന്ന് എനിക്ക് അറിയുമായിരുന്നെങ്കിൽ ഞാൻ അതിനു പരിഹാരം കണ്ടേനെ. എല്ലാ മത്സരങ്ങൾക്കും തയ്യാറാവുന്നതുപോലെയാണ് ഇപ്പോഴും തയ്യാറാവുന്നത്. ഒരു വ്യത്യാസവുമില്ല. പക്ഷേ, ഒന്നും ഫലിക്കുന്നില്ലെന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ പറഞ്ഞു. ടീം പ്രതീക്ഷിക്കുന്ന ഇടത്ത് അവരെ എത്തിക്കാൻ കഴിയാത്തതിൻ്റെ മുഴുവൻ ഉത്തരവാദിത്തവും ഞാൻ ഏറ്റെടുക്കുന്നു. ഇത് ലോകാവസാനമൊന്നുമല്ല. മുൻപും ഞങ്ങൾ തിരികെവന്നിട്ടുണ്ട്. ഇനിയും ഞങ്ങൾക്ക് തിരികെവരുമെന്ന പ്രതീക്ഷ നല്‍കി രോഹിത്. ലക്നൗ സൂപ്പർ ജയൻ്റ്സിനെതിരെ ഇന്ന് നടന്ന മത്സരത്തിൽ 18 റൺസിനാണ് മുംബൈ പരാജയപ്പെട്ടത്. 200 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈയ്ക്ക് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 181 റൺസെടുക്കാനേ സാധിച്ചുള്ളൂ.
English Summary:Rohit Sharma blames Mumbai for poor performance
You may also like this video