Site iconSite icon Janayugom Online

ആലിയ ഭട്ടിനൊപ്പം ഡാല്‍ലിങ്സില്‍ റോഷന്‍ മാത്യുവും; ട്രെയ്‌ലര്‍ പുറത്ത് വിട്ട് നെറ്റ്ഫ്ലിക്സ്

ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് റോഷന്‍ മാത്യു തന്റെ രണ്ടാമത്തെ ചിത്രവുമായി വീണ്ടും എത്തുകയാണ്.ജസ്മിത് കെ റീന്‍ സംവിധാനം ചെയ്യുന്ന ഡാര്‍ലിങ്സ് എന്ന ചിത്രത്തില്‍ ആലിയ ഭട്ടിട്ടാണ് നായിക. നെറ്റ്ഫ്ലിക്സാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത് വിട്ടിരിക്കുന്നത്. ആലിയ ഭട്ടിന്റെ എറ്റേണല്‍ സണ്‍ഷൈന്‍ പ്രൊഡക്‌ഷന്‍സും ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസും ചേര്‍ന്നാണ് നിര്‍മ്മാണം. ഷിഫാലി ഷാ, വിജയ് വര്‍മ്മ എന്നിവരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

ഡാര്‍ക്ക് കോമഡി വിഭാഗത്തില്‍പ്പെടുന്ന ചിത്രം അമ്മയും മകളും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് പറയുന്നതെന്ന് ട്രെയ്‌ലറിലൂടെ മനസിലാക്കാം. ഷിഫാലി ഷായാണ് ആലിയ ഭട്ടിന്റെ അമ്മയായി എത്തുന്നത്. വിശാല്‍ ഭരദ്വാജാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. ഓഗസ്റ്റ് അഞ്ചിന് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രത്തിന്റെ റിലീസ്. ചിത്രത്തിന്റെ പ്രൊമോ വീഡിയേ ഏറെ ശ്രദ്ധ നേടിയിരുന്നു. റോഷന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രമാണിത്. അനുരാഗ് കശ്യപ് സംവിധാനം ചെയ്‍ത ചോക്ക്ഡ് എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ ബോളിവുഡ് അരങ്ങേറ്റം.

watch dar­lings net­flix trailer

YouTube video player

Eng­lish Summary:Roshan Math­ew in Dallings with Alia Bhatt; Net­flix released the trailer
You may also like this video

YouTube video player
Exit mobile version