Site icon Janayugom Online

വിരമിക്കല്‍ സൂചന നല്‍കി റോസ് ടെയ്‌ലര്‍

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് ന്യൂസിലാണ്ടിന്റെ ഹോം സീരീസിനു ശേഷം വിരമിക്കുമെന്ന് അറിയിച്ച് സൂപ്പര്‍ താരം റോസ് ടെയ്‌ലര്‍. ബംഗ്ലാദേശിനെതിരെ രണ്ട് ടെസ്റ്റുകളും ഓസ്ട്രേലിയ നെതര്‍ലാണ്ട്സ് എന്നിവര്‍ക്കെതിരെയുള്ള ആറ് ഏകദിനങ്ങള്‍ക്കും ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിടവാങ്ങുമെന്ന് റോസ് ടെയിലര്‍ വ്യക്തമാക്കി. കീവിസിന്റെ വിശ്വസ്ഥനായ ബാറ്റ്സ്മാനാണ് ടെയ്‌ലര്‍. നിലവില്‍ ടീമിന്റെ സീനിയര്‍ താരം കൂടിയാണ്. 17 വര്‍ഷത്തോളം തനിക്ക് നല്‍കിയ പിന്തുണയ്ക്ക് ഏവര്‍ക്കും നന്ദിയെന്നും രാജ്യത്തിനെ പ്രതിനിധീകരിക്കുവാനായത് വലിയ ബഹുമതിയായി കാണുന്നുവെന്നും റോസ് ടെയിലര്‍ പറഞ്ഞു.

ENGLISH SUMMARY:Ross Tay­lor hints at retirement
You may also like this video

Exit mobile version