Site iconSite icon Janayugom Online

ആർഎസ്എസും എസ്ഡിപിഐയും വർഗ്ഗീയ കലാപം സൃഷ്ടിക്കാനുള്ള ശ്രമത്തിൽ: പന്ന്യൻ രവീന്ദ്രൻ

ആർഎസ്എസും എസ്ഡിപിഐയും വർഗ്ഗീയ കലാപം സൃഷ്ടിക്കാനുള്ള ശ്രമത്തിലാണെന്ന് സിപി ഐ മാവടി ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായുള്ള സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് കേന്ദ്ര കൺട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. കെ എസ് ജയകുമാർ അധ്യക്ഷത വഹിച്ചു. എല്‍സി സെക്രട്ടറി ടി സുനിൽകുമാർ സ്വാഗതം പറഞ്ഞു. പജില്ലാ എക്സി അംഗം എ മന്മഥൻ നായർ, മണ്ഡലം അസി. സെക്രട്ടറി ജി മാധവൻ നായർ, എഐവൈഎഫ് ജില്ലാ സെക്രട്ടറി എസ് വിനോദ് കുമാർ, മണ്ഡലം സെക്രെട്ടറിയറ്റ് അംഗം എസ് രഞ്ജി,ത്ത് സാംസ്കാരിക പ്രവർത്തകൻ ആർ കിരൺ ബോധി, മൈലംകുളം ദിലീപ്, ഡി എൽ അനുരാജ്, ആറ്റുവാശ്ശേരി സുഭാഷ്, ലെനിൻ കുമാർ എന്നിവർ സംസാരിച്ചു.

Exit mobile version