ഉക്രെയ്നിലെ റഷ്യൻ അധിനിവേശത്തെ തുടർന്ന് ആഗോള എണ്ണവിലയിലെ കുതിച്ചുചാട്ടം. ഇതേ തുടര്ന്ന് ബ്രിട്ടനെയും എണ്ണ വില കുതിച്ചുയരുകയാണ്. പെട്രോൾ, ഡീസൽ വിലയിൽ റെക്കോർഡ് വർധനയാണ് ഉണ്ടായിരിക്കുന്നത്. ഞായറാഴ്ച പെട്രോളിന്റെ ശരാശരി വില ലിറ്ററിന് 1.51 പൗണ്ടായി ഉയർന്നു. ഡീസൽ വില 1.55 പൗണ്ടും. സൗദി അറേബ്യ കഴിഞ്ഞാൽ ഏറ്റവും അധികം എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് റഷ്യ. യുകെയിലെ ക്രൂഡ് ഇറക്കുമതിയുടെ ആറു ശതമാനവും റഷ്യയിൽ നിന്നാണ്. റഷ്യക്കുനേരെ രാജ്യാന്തര ഉപരോധം വന്നാൽ ലോകമെമ്പാടുമുള്ള എണ്ണ ലഭ്യത കുറയുകയും അത് വിലക്കയറ്റത്തിന് കാരണമാകുകയും ചെയ്യും.
English Summary: Russia-Ukraine war; Fuel prices are falling in Britain
You may also like this video