ശബരിമല സ്വർണ്ണക്കവർച്ചാ കേസിൽ അന്വേഷണ സംഘത്തെ വിപുലീകരിക്കാൻ ഹൈക്കോടതി അനുമതി. ഹൈക്കോടതി അവധിക്കാല ബഞ്ചിന്റേതാണ് നടപടി. അന്വേഷണ സംഘത്തിൽ രണ്ട് സിഐമാർകൂടി പങ്കാളികാകും. അടിയന്തിര ആവശ്യമായി ഇക്കാര്യം പരിഗണിക്കണമെന്നും ഉദ്യോഗസ്ഥരെ ഉടനടി അനുവദിക്കണമെന്നുമാണ് എസ്ഐടി ഹൈക്കോടതിയോട് ആവശ്യപ്പെട്ടത്.
അതേസമയം കേസിലെ പ്രതി ഡി മണിയുടെ സാമ്പത്തിക ഇടപാടുകൾ എസ്ഐടി പരിശോധിക്കാൻ തീരുമാനിച്ചു. ഇയാൾ ചോദ്യങ്ങളോട് പ്രതികരിക്കുന്നില്ലെന്നാണ് വിവരം. ഡി മണിയോട് ചോദ്യം ചെയ്യലിനായി തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസിൽ ആണ് ഹാജരായത്. മണിയുടെ സുഹൃത്ത് ബാലമുരുകനും ചോദ്യംചെയ്യലിന് ഹാജരായി.

