Site iconSite icon Janayugom Online

സജീവ് കിളികുലത്തിന്റെ രുദ്ര പൂജ റെക്കാർഡിംങ് കഴിഞ്ഞു

കണ്ണകി, അശ്വാരൂഡൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സജീവ് കിളികുലം രചന, സംവിധാനം നിർവ്വഹിക്കുന്ന രുദ്ര എന്ന ചിത്രത്തിന്റെ, പൂജയും റെക്കാർഡിംങ്ങും കണ്ണൂരിൽ നടന്നു. കിളികുലം ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന രുദ്ര എന്ന ചിത്രത്തിന്റെ ചിത്രീകരണം, മാർച്ച് ആദ്യവാരം കണ്ണൂരിലെ, പിണറായി, പാറപ്രം, തലശ്ശേരി, കൂത്തുപറമ്പ് എന്നിവിടങ്ങളിലായി ആരംഭിക്കും.

രുദ്ര എന്ന യുവതിയുടെ അതിജീവനത്തിന്റെ കഥ പറയുന്ന ചിത്രത്തിൽ രുദ്ര എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രമുഖ നടി നിഷി ഗോവിന്ദ് ആണ്. രുദ്ര എന്ന സ്ത്രീ കഥാപാത്രത്തിലൂടെ മുന്നേറുന്ന രുദ്ര ശക്തമായ ഒരു സ്ത്രീ പക്ഷ സിനിമയാണ്.

കിളികുലം ഫിലിംസിന്റെ ബാനറിൽ, സജീവ് കിളികുലം, ഗാനരചന, സംഗീതം, രചന, സംവിധാനം നിർവ്വഹിക്കുന്ന ചിത്രമാണ് രുദ്ര. ഡി.ഒ.പി — മനോജ് നരവൂർ, ക്രീയേറ്റീവ് കോൺട്രിബൂഷൻ- സതീന്ദ്രൻ പിണറായി, പ്രൊഡക്ഷൻ കൺട്രോളർ — നിഖിൽ കുമാർ പിണറായി, അസോസിയേറ്റ് ഡയറക്ടർ — മണിദാസ് കോരപ്പുഴ, അസിസ്റ്റന്റ് ഡയറക്ടർ — ദേവജിത്ത്, ശ്രീഷ, സ്റ്റിൽ — അശോകൻ മണത്തണ, പി.ആർ.ഒ — അയ്മനം സാജൻ.

നിഷി ഗോവിന്ദ്, സുരേഷ് അരങ്ങ്, സജീവ് കിളികുലം, ടോജോ ഉപ്പുതറ, ബ്രൂസ്‌ലി രാജേഷ്, മുരളി, ഉത്തമൻ, അശോകൻ മണത്തണ, അനിൽ വടക്കുമ്പാട്, സുധാകരൻ, ശ്യാം, ആനന്ദ് കൃഷ്ണൻ, ജീൻസി, ബിച്ചു, പാർവതി ശിവനന്ദ, ബിന്ദു ബാല, രാഗിണി എന്നിവർ അഭിനയിക്കുന്നു.

Exit mobile version