നടി സമന്തയും സംവിധായകൻ രാജും വിവാഹിതരായി എന്ന് അഭ്യൂഹങ്ങള്‍ പുറത്തുവരുന്നു. ഇരുവരും കോയമ്പത്തൂരിലെ ലിംഗ ഭൈരവി ക്ഷേത്രത്തില്‍ വച്ച് വിവാഹിതരായിയെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 30-ഓളം അതിഥികള്‍ വിവാഹത്തില്‍ പങ്കെടുത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
സാമന്തയും രാജും ഉടന്‍ വിവാഹിതരാവുമെന്ന് ഞായറാഴ്ച രാത്രിയോടെ പ്രചാരണമുണ്ടായിരുന്നു. രാജിന്റെ ആദ്യഭാര്യ ശ്യാമിലി ഡേയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് പിന്നാലെയാണ് പ്രചാരണം ചൂടുപിടിച്ചത്. രാജും ശ്യാമിലിയും 2022ല്‍ വേര്‍പിരിഞ്ഞിരുന്നു. സാന്തയും രാജും പ്രണയത്തിലാണെന്ന് ഏറെക്കാലമായി അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. രാജിനൊപ്പമുള്ള ഇടയ്ക്കിടെ സാമന്ത സാമൂഹികമാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പങ്കുവക്കാറുണ്ടായിരുന്നു.

