Site iconSite icon Janayugom Online

സംയുക്ത എന്ന് മതി; പേരിലെ ‘മോനോൻ’ ഒഴിവാക്കി നടി

പേരിൽ നിന്നും ‘മോനോൻ’ ഒഴിവാക്കി നടി സംയുക്ത. വാത്തി എന്ന സിനിമയുടെ പ്രമോഷനിടെ ആയിരുന്നു സംയുക്ത ഇക്കാര്യം അറിയിച്ചത്. താൻ നേരത്തെ തന്നെ സമൂഹമാധ്യമങ്ങളില്‍ നിന്ന് പേരിനൊപ്പമുള്ള മോനോൻ ഒഴിവാക്കിയിരുന്നുവെന്നും നടി പറ‍ഞ്ഞു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

അഭിമുഖത്തിനിടെ അവതാരക സംയുക്ത മേനോൻ എന്നു വിളിച്ചപ്പോൾ, തന്നെ സംയുക്ത എന്നു മാത്രം വിളിച്ചാൽ മതിയെന്ന് നടി പറയുകയായിരുന്നു. “എന്നെ സംയുക്ത എന്നു വിളിച്ചാൽ മതി. മേനോൻ മുൻപ് ഉണ്ടായിരുന്നു. പക്ഷേ ഞാൻ അഭിനയിക്കുന്ന സിനിമകളിൽ എന്റെ പേരിൽനിന്ന് ‘മേനോൻ’ നീക്കം ചെയ്യാൻ നിർമാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സോഷ്യൽ മീഡിയ ഹാൻഡിലുകളിൽനിന്ന് കുറച്ചു നാൾ മുൻപ് തന്നെ ഞാൻ അത് ഒഴിവാക്കിയിരുന്നു’’, എന്നാണ് സംയുക്ത പറഞ്ഞത്. സംയുക്തയുടെ തീരുമാനത്തെ അവതാരക പ്രശംസിക്കുകയും ചെയ്തിരുന്നു.

ധനുഷ് നായകനായി എത്തുന്ന ചിത്രമാണ് വാത്തി. അധ്യാപികയുടെ വേഷത്തിലാണ് സംയുക്ത ചിത്രത്തിൽ അഭിനയിക്കുന്നത്. ഫെബ്രുവരി 17ന് ചിത്രം തിയറ്ററുകളിൽ എത്തും.

Eng­lish Sum­ma­ry: samyuk­tha menon changed her name
You may also like this video

Exit mobile version