Site iconSite icon Janayugom Online

കേരളത്തിലെ ആദ്യത്തെ വനിതാ സ്രാങ്കായി സന്ധ്യ

പുരുഷന്മാർ മാത്രം കൈകാര്യം ചെയ്തിരുന്ന മേഖല­യിലേക്ക് ഒരു വനിത കൂടി എ­ത്തിയിരിക്കുകയാണ്. സം­­സ്ഥാ­ന­­ത്താദ്യമായി സ്രാങ്ക് ലൈസ­ൻസ് നേടിയ വനിതയെന്ന ബഹുമതി ചേർത്ത­ല പെരു­മ്പളം സ്വദേശി­നിയായ സന്ധ്യ സ്വന്തമാക്കി. ബോട്ടുകൾ, ബാർ­ജുകൾ, മറ്റു ജ­ലവാഹനങ്ങൾ എന്നിവ ഓടിക്കാ­നുള്ള സർട്ടി­ഫി­ക്കറ്റാണു പെരുമ്പ­ളം തുരു­ത്തേൽ എസ് സന്ധ്യ (44) നേടിയത്.
കേരള ഇൻലാൻ­ഡ് വെസൽ (കെഐവി) റൂൾ‑2010 പ്രകാരം നടന്ന സ്രാങ്ക് പരീക്ഷ­യിൽ സന്ധ്യ ജയിച്ചു. ബാർജ്, മ­ത്സ്യബന്ധന വെസൽ തുട­ങ്ങിയ ജലവാ­ഹനങ്ങളിൽ ജോ­ലി ചെയ്യുന്നതിനു കെഐവി സ്രാങ്ക് ലൈ സൻസ് വേണം. ബോട്ടിലെ പരിശീലനത്തി­നു­ശേഷം നടന്ന എഴുത്തു­പരീ­ക്ഷയി­ലും ജയിച്ചതോടെയാണ് സ്രാങ്ക് ലൈസൻസ് ലഭിച്ചത്. ലാസ്കർ ലൈസൻസ് നേടി കുറഞ്ഞതു രണ്ടുവർഷം ജോലി ചെയ്താലേ സ്രാങ്ക് ലൈസ­ൻ­സിന് അപേക്ഷി­ക്കാൻ കഴിയൂ. സ്റ്റിയറിങ് തിരിക്ക­ൽ, ബോട്ട് ഓടിക്കൽ ഉൾപ്പെടെ മുഴുവൻ നിയന്ത്രണത്തിനും ചുമത­ല­പ്പെ­ട്ട­യാളാണ് സ്രാങ്ക്. 

തേവര, നെട്ടൂർ, ‍ ആലപ്പുഴ തൈക്കാ­ട്ടു­ശേരി ഭാഗങ്ങളിൽ പുരവഞ്ചിയു­ൾ­പ്പെടെ ഓടിച്ച് പ­രിചയമുണ്ട് സന്ധ്യക്ക്. വി­ഴിഞ്ഞം, തിരു­വനന്തപുരം, കൊ­ല്ലം, കൊടു­ങ്ങല്ലൂർ, ആലപ്പുഴ തുടങ്ങിയ പോ­ർട്ടുകളിൽ പരീക്ഷ നടത്തുന്നുണ്ട്.
ആലപ്പുഴ പോർട്ട് ഓഫിസിൽനിന്നാണ് സർ­ട്ടി­ഫിക്കറ്റ് ലഭിച്ചത്. 226 എച്ച്പി വരെയുള്ള ജല­യാ­നങ്ങൾ ഇനി സന്ധ്യക്ക് ക­ൈ­കാര്യം ചെ­യ്യാം. ബോട്ട് മാസ്റ്റർ, ലാസ്കർ തുടങ്ങിയ പ­രീക്ഷ­കളിൽ മുമ്പ­ത്തെ­ക്കാൾ കൂടുതൽ വനിതകൾ എ­ത്തുന്നുണ്ട്. ആര് ജോ­ലി­ക്ക് വിളിച്ചാലും തന്റെ സേ­വ­നം ഉറപ്പാക്കും എന്ന് സന്ധ്യ പറഞ്ഞു. വൈ­ക്കം സ്വദേശി­ക­ളായ പരേത­രായ സോമന്റെയും സുലഭയു­ടെയും മകളണ് സന്ധ്യ. ഭർത്താ­വ്: അങ്കമാലി ഫുഡ് കോർപ­റേഷൻ ഗോഡൗ­ണി­ലെ കയറ്റി­റ­ക്കു തൊഴിലാളി മണി. മക്കൾ: ഹരിലക്ഷ്മി, ഹരികൃഷ്ണ.

Exit mobile version