Site iconSite icon Janayugom Online

സാനിയ മടങ്ങി; തലയുയര്‍ത്തി തന്നെ

തോല്‍വിയോടെ മടക്കം, എങ്കിലും തലയുയര്‍ത്തി തന്നെ കളത്തിനോട് വിടചൊല്ലി. 20 വര്‍ഷങ്ങള്‍ നീണ്ട ടെന്നീസ് കരിയര്‍ അവസാനിപ്പിച്ച് ഇന്ത്യന്‍ താരം സാനിയ മിര്‍സ. കോടിക്കണക്കിന് ഇ­ന്ത്യന്‍ വനിതകളെ, പെണ്‍കുട്ടികളെ പ്രചോദിപ്പിച്ച സാനിയ മിര്‍സയുടെ ഐതിഹാസിക ടെന്നീസ് കരിയറിന് അഭിമാന പര്യവസാനമായി. ഇന്ത്യന്‍ കായികരംഗത്തെ എക്കാലത്തെയും മികച്ച താരങ്ങളുടെ പട്ടികയില്‍ ഇതിഹാസങ്ങള്‍ക്കൊപ്പം ഇടംപിടിച്ച പെണ്‍കരുത്തിന്റെ ജൈത്രയാത്രയ്ക്കാണ് ദുബായിയുടെ മണ്ണില്‍ തിരശീല വീണത്.

ഓസ്ട്രേലിയൻ ഓപ്പൺ മിക്സ‍ഡ് ഡബിൾഡിൽ കൂട്ടുകാരൻ രോഹൻ ബൊപ്പണ്ണയ്ക്കൊപ്പം ഫൈനൽ വരെ വീരോചിത പോരാട്ടമാണ് സാനിയ പുറത്തെടുത്തതെങ്കിൽ, വിരമിക്കൽ ടൂർണമെന്റെന്ന് മുൻകൂട്ടി പ്രഖ്യാപിച്ച ദുബായ് ഓപ്പണിലെ ആദ്യ റൗണ്ടിൽ റ­ഷ്യൻ സഖ്യത്തോടു കീഴടങ്ങി മടങ്ങാനായിരുന്നു ഈ ഹൈദരാബാദുകാരിയുടെ നിയോഗം. റഷ്യന്‍ സഖ്യമായ വെറോണിക്ക കുഡെര്‍മെറ്റോവ — ലിയുഡ്മില സാംസൊനോവ സഖ്യത്തോട് നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു (6–4, 6–0) സാനിയ — മാഡിസണ്‍ സ­ഖ്യത്തിന്റെ തോല്‍വി. അപ്രതീക്ഷിത തോ­ല്‍വിയോടെ ഇത് 36‑കാരിയായ സാനിയയുടെ അ­വസാന മത്സരമായി.

രണ്ടര വർഷത്തോളം പുറത്തുനിൽ‌ക്കേണ്ടി വന്ന ഇന്ത്യൻ ടെന്നീസ് താരം 33–ാം വയസിൽ ഹൊബാർട്ട് ഇന്റർനാഷണൽ കിരീടം ചൂടിയാണ് തിരിച്ചെത്തിയത്. ഹൊബാർട്ട് ഇന്റർനാഷണലിൽ വനിതാ ഡബിൾസിൽ ഉക്രെയ്‌നിൽനിന്നുള്ള നാദിയ കിചെനോക്കിനൊപ്പം കിരീടം നേടി. കാൽമുട്ടിനേറ്റ പരിക്കും ഒന്നിലേറെ ശ­സ്ത്രക്രിയക്കു വിധേയമാകേണ്ടി വന്ന കടിഞ്ഞൂൽ പ്രസവവുമായതോടെയാണ് സാനിയ ര­ണ്ടര വർഷത്തോ­ളം ടെന്നീ­സ് രംഗത്തുനിന്ന് അകന്നുനിന്നത്. എ­ന്നാ­ല്‍ 2022ല്‍ വിരമിക്കല്‍ പ്രഖ്യാപിച്ച സാനിയ മാസങ്ങള്‍ക്ക് ശേഷം വീണ്ടും കളത്തിലെത്തുകയായിരുന്നു. 

Eng­lish Sum­ma­ry; Sania returned
You may also like this video

Exit mobile version