Site iconSite icon Janayugom Online

ഇംഗ്ലണ്ടിനെതിരായ ആദ്യ ടി-20 മത്സരത്തില്‍ സഞ്ജു സാംസണിന് അവസരം

ഇംഗ്ലണ്ടിനെതിരായ ആദ്യ ടി-20 മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍. അവസാനത്തെ രണ്ട് ടി-20കളില്‍ താരത്തിന് ഇടം ലഭിച്ചിരുന്നില്ല.
അതേസമയം, അയര്‍ലന്‍ഡിനെതിരായ പരമ്പരയില്‍ ഒരു സെഞ്ചുറി അടക്കം ഏറ്റവുമധികം റണ്‍സ് നേടിയ ദീപക് ഹൂഡ മൂന്ന് ടി-20കള്‍ക്കുള്ള ടീമിലും ഉള്‍പ്പെട്ടിരുന്നു.

അയര്‍ലന്‍ഡിനെതിരായ അവസാന ടി-20 മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ സഞ്ജു പരമ്പരയില്‍ തുടരുമെന്ന് കരുതപ്പെട്ടെങ്കിലും അവസാന രണ്ട് മത്സരങ്ങളില്‍ ശ്രേയാസ് അയ്യര്‍ സഞ്ജുവിനു പകരം ടീമില്‍ ഇടം നേടുകയായിരുന്നു. ഇഷാന്‍ കിഷന്‍ മൂന്ന് ടി-20കള്‍ക്കും മൂന്ന് ഏകദിനങ്ങള്‍ക്കുമുള്ള ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അയര്‍ലന്‍ഡിനെതിരെ ടീമില്‍ ഇടം നേടിയെങ്കിലും ഒരു മത്സരം പോലും കളിക്കാന്‍ കഴിയാതെ പോയ അര്‍ഷ്ദീപ് സിംഗ് ആദ്യ ടി-20യിലും ഏകദിന ടീമിലും ഉള്‍പ്പെട്ടിട്ടുണ്ട്.

Eng­lish Summary:Sanju Sam­son gets a chance in the first T20 match against England
You may also like this video

Exit mobile version