ഐപിഎല്ലിന് മുന്നോടിയായി ട്രെന്‍ഡിങ്ങ് വീഡിയോയുമായി രാജസ്ഥാന്‍ റോയല്‍സിന്റെ താരങ്ങള്‍ സഞ്ജു സാംസണും യുവേന്ദ്ര ചാഹലും. ജയ്പൂരിലെ രാജസ്ഥാന്‍ റോയല്‍സ് ടീം ക്യാമ്പിലെ ഇടനേരത്ത് താരങ്ങള്‍ അവതരിപ്പിച്ച വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. മാമൂക്കോയ അഭിനയിച്ച കീലേരി അച്ചു എന്ന കഥാപാത്രമായിട്ടായിരുന്നു ചാഹലെത്തിയത്.
തന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജിലാണ് സഞ്ജു സാംസണ്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്. മലയാളികള്‍ അടക്കം നിരവധി ആരാധകരാണ് ലൈക്കുകളും കമന്റുകളുമായി രംഗത്തെത്തിയത്. രാജസ്ഥാന്‍ റോയല്‍സ് ടീം ക്യാപ്റ്റനാണ് സഞ്ജു സാംസണ്‍. സ്പിന്നറാണ് ചാഹല്‍. കഴിഞ്ഞ സീസണില്‍ സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയില്‍ രാജസ്ഥാന്‍ ഫൈനല്‍ വരെ എത്തിയിരുന്നു.
English Summary: Sanju Samson with trending video
You may also like this video