അവസാന അങ്കത്തില്‍ സഞ്ജു സാംസണിന്റെയും തിലക് വര്‍മ്മയുടെയും ബാറ്റിങ് വെടിക്കെട്ട്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ അവസാന ടി20 ക്രിക്കറ്റില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 283 റണ്‍സെടുത്തു. സഞ്ജുവിന്റെയും (56 പന്തില്‍ 109 റണ്‍സ്) തിലക് വര്‍മ്മയുടെയും (47 പന്തില്‍ 120 റണ്‍സ്) സെഞ്ചുറിയാണ് ഇന്ത്യക്ക് വമ്പന്‍ സ്കോര്‍ സമ്മാനിച്ചത്. ഇരുവരും പുറത്താകാതെ നിന്നു. തിലക് വര്‍മ്മയുടെ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിയാണിത്.
മികച്ച തുടക്കമാണ് ഇന്ത്യക്ക് ഓപ്പണര്‍മാരായ അഭിഷേക് ശര്‍മ്മയും സഞ്ജുവും നല്‍കിയത്. ഇരുവരും ചേര്‍ന്ന് 73 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 18 പന്തില്‍ 36 റണ്‍സുമായി അഭിഷേക് മടങ്ങി. പിന്നാലെയെത്തിയ തിലക് വര്‍മ്മ തകര്‍ത്തടിച്ചതോടെ ഇന്ത്യന്‍ സ്കോര്‍ കുതിച്ചു.