Site iconSite icon Janayugom Online

സഞ്ജുവിനെ വീണ്ടും തഴഞ്ഞു !

ഏകദിന ക്രിക്കറ്റില്‍ മികച്ച ഫോമിലായിരുന്നു മലയാളി താരം സഞ്ജു സാംസണ്‍. വിക്കറ്റ് കീപ്പറായി സഞ്ജു ടീമിലിടം പിടിക്കാന്‍ സാധ്യതയുണ്ടായിട്ടും താരത്തെ സെലക്ടര്‍മാര്‍ പരിഗണിച്ചില്ല. ടി20യില്‍ ഓപ്പണറായി തകര്‍ത്തടിക്കുന്ന സഞ്ജുവിന്റെ ഏകദിനത്തിലെ ശരാശരി 56ന് മുകളിലാണ്. താരത്തെ ടീമിലുള്‍പ്പെടുത്താതിരുന്നതോടെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. 

സഞ്ജുവിനെ ഒഴിവാക്കി റിഷഭ് പന്തിനെ ടീമിലുള്‍പ്പെടുത്തിയതാണ് ആരാധകരെ ചൊടിപ്പിക്കുന്നത്. കരിയറില്‍ ഇതുവരെ കളിച്ച 31 ഏകദിനങ്ങളില്‍ നിന്ന് 33.50 ശരാശരിയില്‍ 871 റണ്‍സാണ് പന്ത് നേടിയത്. അഞ്ച് അര്‍ധസെഞ്ചുറികളും ഒരു സെഞ്ചുറിയും ഇതില്‍ ഉള്‍പ്പെടും. മറുവശത്ത്, സഞ്ജു 16 മത്സരങ്ങളില്‍ നിന്ന് 56.66 ശരാശരിയില്‍ ഒരു സെഞ്ചുറിയും മൂന്ന് അര്‍ധസെഞ്ചുറികളും സഹിതം 510 റണ്‍സ് നേടിയിട്ടുണ്ട്. 2023 ഡിസംബറില്‍ പാര്‍ളില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ കളിച്ച അവസാന ഏകദിനത്തിലും താരം സെഞ്ചുറി നേടിയിരുന്നു.
അതേസമയം ടി20യില്‍ ഓപ്പണറുടെ റോളില്‍ മികച്ച ഫോമില്‍ തിളങ്ങി നില്‍ക്കുന്ന സഞ്ജു ഈ മാസം 22ന് ഇംഗ്ലണ്ടിനെതിരെ ആരംഭിക്കുന്ന ടി20 പരമ്പരയ്ക്കുള്ള ടീമിലുണ്ട്. ഏകദിനത്തില്‍ സഞ്ജുവിന് ഇനി ടീമിലേക്കൊരു തിരിച്ചുവരവുണ്ടാകുമോയെന്ന് കണ്ടറിയണം.

Exit mobile version