Site iconSite icon Janayugom Online

സത്യൻ അന്തിക്കാട് — മോഹൻലാൽ ചിത്രം ഹൃദയപൂർവ്വം; ടീസർ എത്തി

മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂർവ്വം എന്ന ചിത്രത്തിൻ്റെ ടീസർ പുറത്തിറങ്ങി. ആശിർവ്വാദ്സിനിമാസിൻ്റെ ബാനറിൽ ആൻ്റെണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ റിലീസ്സിനോടൻബന്ധിച്ചുള്ള പ്രമോഷൻ്റെ ഭാഗമായിട്ടാണ് ടീസർ പുറത്തിറങ്ങിയിരിക്കുന്നത്.

ചിത്രത്തിലെ ഹൃദ്യമായ ഏതാനും മുഹൂർത്തങ്ങൾ കോർത്തിണക്കിയുള്ളതാണ് ടീസർ. പൂനയുടെ പശ്ചാത്തലത്തിൽ സന്ധീപ് ബാലകൃഷ്ണൻ എന്ന വ്യക്തിയുടെ ജീവിതത്തിലൂടെയാണ് ഈ ചിത്രം കടന്നുപോകുന്നത്. ബന്ധങ്ങളുടെ കെട്ടുറപ്പും, നർമ്മമൂർത്തങ്ങളുമൊക്കെ ഇഴചേർന്ന് വളരെ പ്ലസൻ്റ് ആയ ഒരു ചിത്രമെന്ന് ഈ ചിത്രത്തെ വിശേഷിപ്പിക്കാം. പ്രേക്ഷകർക്ക് ഓർത്തുവയ്ക്കാൻ ഒരു ചിത്രം കൂടി സമ്മാനിക്കുകയാണ് സത്യൻ അന്തിക്കാട് — മോഹൻലാൽ കൂട്ടുകെട്ടിലെ ഹൃദയപൂർവ്വം എന്ന ചിത്രം. മാളവികാ മോഹനും സംഗീതയുമാണ് നായികമാർ. പുതിയ തലമുറയിലെ സംഗീത് പ്രതാപിൻ്റെ സാന്നിദ്ധ്യവും ഏറെ കൗതുകമാകുന്നു
ലാലു അലക്സ്, സിദ്ദിഖ്, ബാബുരാജ് , സബിതാ ആനന്ദ്, എന്നിവരും പ്രധാന താരങ്ങളാണ്.

അഖിൽ സത്യൻ്റെ കഥക്ക് ടി.പി. സോനു തിരക്കഥ ഒരുക്കുന്നു.
ഗാനങ്ങൾ — മനു മഞ്ജിത്ത്.
സംഗീതം- ജസ്റ്റിൻ പ്രഭാകർ .
ഛായാഗ്രഹണം — അനു മൂത്തേടത്ത്.
എഡിറ്റിംഗ് കെ. രാജഗോപാൽ.
കലാസംവിധാനം — പ്രശാന്ത് മാധവ് .
മേക്കപ്പ് ‑പാണ്ഡ്യൻ.
കോസ്റ്റ്യും ഡിസൈൻ‑സമീരാ
സനീഷ്
സ്റ്റിൽസ്- അമൽ.സി. സദർ .
അനൂപ് സത്യ നാണ് മുഖ്യ സംവിധാനമഹായി.
സഹ സംവിധാനം — ആരോൺ മാത്യു, രാജീവ് രാജേന്ദ്രൻ, വന്ദന സൂര്യ, ശ്രീഹരി.
പ്രൊഡക്ഷൻ മാനേജർ — ആദർശ്.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് — ശ്രീക്കുട്ടൻ’
പ്രൊഡക്ഷൻ കൺട്രോളർ ബിജു തോമസ്സ്.
വാഴൂർ ജോസ്

Exit mobile version