Site iconSite icon Janayugom Online

സീനുകള്‍ കോപ്പിയടിച്ചത്: രാജമൗലിക്കെതിരെ വിമര്‍ശനവുമായി കെആര്‍കെ

KRKKRK

പ്രശസ്ത സംവിധായകന്‍ എസ് എസ് രാജമൗലിക്കെതിരെ വിമര്‍ശനവുമായി ബോളിവുഡ് താരം കമാല്‍ ആര്‍ ഖാന്‍. ട്വിറ്ററിലൂടെയാണ് വിമര്‍ശനം. രാജമൗലിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ പ്രശസ്ത ചിത്രം ബാഹുബലിയിലെ സീനുകള്‍ വിദേശ സിനിമകളില്‍ നിന്ന് പകര്‍ത്തിയതാണെന്നാണ് കെ ആര്‍ കെ ആരോപിച്ചത്. പ്രശസ്ത ഹോളിവുഡ് ചിത്രങ്ങളായ അവതാര്‍, ദ മിത്ത്, 300, കിങ് കോങ്, അവഞ്ചേഴ്സ്, ഹെര്‍കുലസ്, ബാറ്റ്മാന്‍/ സൂപ്പന്‍മാന്‍, ഹെര്‍കുലസ്, എക്സ്- മെന്‍ ഒറിജജിന്‍സ്, ലോട്ടര്‍, ഗോഡ് ഓഫ് വാര്‍, ഹെല്‍ബോയ്, ഹള്‍ക്ക്, മാര്‍ക്കോ പോളോ, അവഞ്ചേഴ്സ് ഓഫ് അള്‍ട്രോണ്‍, ദ ലയണ്‍ കിങ്, ദ ഡാര്‍ക്ക് വേള്‍ഡ്, ദ കിങ് ലയണ്‍ തുടങ്ങിയ ചിത്രങ്ങളിലെ സീനുകള്‍ കോപ്പിയടിച്ചാണ് സിനിമയിലെ ഓരോ സീനുകളും ചെയ്തിരിക്കുന്നതെന്നാണ് ആരോപണം.
പ്രഭാസ് നായകനായി എത്തിയ ചിത്രം വന്‍ ലാഭമാണ് ലോകമൊട്ടാകെ കൊയ്തത്. അനുഷ്കാ ഷെട്ടി നായികയായി എത്തിയ ബാഹുബലി രണ്ടും വന്‍ ഹിറ്റായിരുന്നു. 

Eng­lish Sum­ma­ry: Scenes copied: KRK crit­i­cizes Rajamouli

You may also like this video also

Exit mobile version