Site icon Janayugom Online

മൃദംഗത്തിൽ മകനും ശിഷ്യനും മിന്നി; രാജൻ മാഷ് ഹാപ്പി

രാജൻ മാഷും മകൻ ജിഷ്ണുരാജും

മൃദംഗ വിദ്വാൻ പയ്യന്നൂർ രാജന് സംസ്ഥാന സ്കൂൾ കലോത്സവം സമ്മാനിച്ചത് ഇരട്ടി മധുരം. മൃദംഗത്തിൽ മത്സരിച്ച മകന് പിന്നാലെ ശിഷ്യനും എ ഗ്രേഡ് നേടിയതോടെ മനസ് നിറഞ്ഞാണ് ഗുരു പയ്യന്നൂർ രാജൻ തിരികെ വണ്ടി കയറിയത്. ഹയർ സെക്കൻഡറി വിഭാഗം മൃദംഗ മത്സരത്തിൽ മകൻ ജിഷ്ണുരാജാണ് എ ഗ്രേഡ് നേടി മികച്ച പ്രകടനം കാഴ്ചവെച്ചത്. പയ്യന്നൂർ ഷേണായിസ് സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് ജിഷ്ണു. 

ഹൈസ്കൂൾ വിഭാഗത്തിലെ മൃദംഗ മത്സരത്തിൽ മിന്നും പ്രകടനം നടത്തിയാണ് രാജൻ മാഷിന്റെ ശിഷ്യൻ സഞ്ജയ് സു­രേഷ് എ ഗ്രേഡ് നേടിയത്. മകൻ ജിഷ്ണു ഗണ്ഡചാപ് താളത്തിൽ മൃദംഗം വായിച്ചപ്പോൾ ശിഷ്യൻ സഞ്ജയ് ആദിതാളത്തിലാണ് മത്സരിച്ചത്. മാഹിയിലെ മലയാള ഗ്രാമത്തിൽ മൃദംഗ അധ്യാപകനാണ് രാജൻ മാഷ്. വർഷങ്ങൾക്ക് മുമ്പുള്ള കലോത്സവത്തിൽ മകൾ രസിക പ്രിയയുമായെത്തി എ ഗ്രേഡ് നേടാനും മാഷിന് സാധിച്ചിരുന്നു. ജയശ്രീ പി പി ആണ് ഭാര്യ. 

Eng­lish Summary;school kalol­savam 2023
You may also like this video

Exit mobile version