കോഴിക്കോട്ടുകാരിയും മൈക്രോസോഫ്റ്റിലെ സഹപ്രവർത്തകയുമായ ശാരികയെ കാണാനാണ് ഫ്രഞ്ചുകാരൻ ഫ്രോൻസുവ കേരളത്തിലെത്തിയത്. ഇവിടെയെത്തിയപ്പോഴാണ് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലാമേളയായ സംസ്ഥാന കലോത്സവം കോഴിക്കോട്ടെന്ന് ഇദ്ദേഹം അറിയുന്നത്.
ഇതു കേട്ടതോടെ ശാരികയേയും കൂട്ടി കലോത്സവ വേദിയായ സെന്റ് ജോസഫ് ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലേക്ക് വണ്ടി പിടിച്ചു.
സ്കൂളിലെത്തിയപ്പോൾ വേദിയിൽ ഹയർ സെക്കൻഡറി വിഭാഗം ചെണ്ടമേളം പൊടിപൊടിക്കുന്നു. മേളം കേട്ടതും ഫ്രോൻസുവ ഹാപ്പി. തബല പഠിച്ചിട്ടുള്ള ഫ്രോൻസുവ താളം പിടിച്ചും തലയാട്ടിയും ചെണ്ടമേളം ആസ്വദിച്ചു. മത്സരം കഴിഞ്ഞ ശേഷം ചെണ്ട പഠിക്കണമെന്ന ആഗ്രഹം കൂട്ടുകാരിയോട് പങ്കുവെക്കുകയും ചെയ്തു. ഫ്രോൻസുവയുടെ ആഗ്രഹം കേട്ട ശാരിക ഇക്കാര്യത്തിൽ തന്റെ സഹായമുണ്ടാവുമെന്ന് ഫ്രോൻസുവയ്ക്ക് ഉറപ്പും നൽകിയിട്ടുണ്ട്.
English Summary;school kalolsavam 2023
You may also like this video