Site icon Janayugom Online

‘പത്തൊമ്പതാം നൂറ്റാണ്ട്’ കഥാപാത്രങ്ങളുടെ വിശേഷങ്ങളുമായി വിനയന്‍…

തിരുവിതാംകൂര്‍ പശ്ചാത്തലമാക്കി വിനയന്‍ സംവിധാനം ചെയ്യുന്ന ചരിത്രപ്രധാനമായ ‘പത്തൊമ്പതാം നൂറ്റാണ്ട്’ എന്ന ചിത്രം തിയേറ്ററുകളില്‍ വകവേല്‍ക്കാന്‍ പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്. 175 വർഷങ്ങൾക്കു മുൻപ് ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയോ, ഏതെങ്കിലും ഒരു സംഘടനയോ ഇല്ലാതിരുന്ന ആ കാലത്ത് തങ്ങളുടെ മാനം കാക്കുവാൻ സ്വയം തെരുവിലിറങ്ങേണ്ടിവന്ന സ്ത്രീ ശാക്തീകരണത്തിൻെറ കഥയുമാണ് പത്തൊൻപതാം നൂറ്റാണ്ട് എന്ന സിനിമ പറയാന്‍ ശ്രമിക്കുന്നത്. ചിത്രത്തില്‍ വന്‍ താരനിരയാണ് ഉള്ളത്. അടുത്ത വര്‍ഷം റിലീസിനൊരുങ്ങുന്ന തന്റെ ചിത്രത്തിലെ കഥാപാത്രങ്ങളെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുകയാണ് സംവിധായകന്‍. കഥാപത്രങ്ങളായി എത്തുന്ന നടി നടന്മാരുടെ ക്യാരക്ടര്‍ പോസ്റ്ററാണ് വിനയന്‍ പങ്കുവയ്ച്ചിരിക്കുന്നത്.

 

പടവീടൻ നമ്പിയായി സുദേവ് നായർ എത്തുന്നു. കഥാപാത്രത്തെക്കുറിച്ച് സംവിധായകന്‍ വിനയന്‍ ജനയുഗത്തോട് പറയുന്നു..

സുദേവ് നായർ അവതരിപ്പിക്കുന്ന കഥാപാത്രം പടവീടൻ നമ്പി തിരുവാതാംകൂർ സേനയിലെ രണ്ടാം പടനായകനാണ്.. തൻെറ അധികാരത്തിൻെറ ഗർവ്വ് സാധാരണക്കാരൻെറ പുറത്ത് അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന ചില ഉദ്യോഗസ്ഥരുടെ താൻപ്രമാണിത്വം ഏതു കാലഘട്ടത്തിലും ഉള്ളതാണല്ലോ? തീണ്ടലും തൊടീലും ഒക്കെ നില നിന്നിരുന്ന പത്തൊൻപതാം നൂറ്റാണ്ടിൻെറ മദ്ധ്യ കാലത്ത് ജീവിച്ച അത്തരം ഒരു പട്ടാള മേധാവി ആയിരുന്നു പടവീടൻ നമ്പി… പക്ഷേ അയാളുടെ അഹങ്കാരത്തെയും ഒൗദ്യോഗിക ഗർവ്വിനേയും തെല്ലു പോലും കൂസാതെ എതിരിട്ടു നിന്ന താണ ജാതിയിൽ പെട്ട ഒരു പോരാളി അന്നുണ്ടായിരുന്നു…അതാണ് ആറാട്ടു പുഴ വേലായുധപ്പണിക്കർ… അധികാരത്തിൻെറ ശക്തികൊണ്ടും അസാമാന്യ കായികബലം കൊണ്ടും ആരോടും ആജ്ഞാപിച്ചു മാത്രം ശീലിച്ച ഒരു അസാധാരണ വ്യക്തി ആയിരുന്നു പടവീടൻ നമ്പി.. നമ്പിയും വേലായുധനും തമ്മിൽ ഏറ്റു മുട്ടിയപ്പോഴൊക്കെ ഒരു യുദ്ധകാഹളം അന്നാട്ടിൽ മുഴങ്ങിയിരുന്നു…
സുദേവ് അതിമനോഹരമാക്കിയിരിക്കുന്നു പടവീടൻ നമ്പിയേ.…

Exit mobile version