Site iconSite icon Janayugom Online

സ്വയം പ്രതിരോധ പരിശീലനം: സർട്ടിഫിക്കറ്റ് വിതരണം

കൊല്ലം റൂറൽ പോലീസിന്റെ ആഭിമുഖ്യത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കമുള്ള സ്വയം പ്രതിരോധ പരിശീലന പരിപാടി വിജയകരമായി പൂർത്തീകരിച്ചവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം നടത്തി. എൻഎസ്എസ് ആർട്സ് കോളേജിൽ നടന്ന പരിപാടി കൊല്ലം റൂറൽ എസ്‌പി കെ ബി രവി ഉദ്ഘാടനം ചെയ്തു. ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിയും സ്ത്രീ സുരക്ഷയുടെ ജില്ലാതല നോഡൽ ഓഫീസറുമായ അശോക് കുമാർ ആർ അധ്യക്ഷത വഹിച്ചു. അഡിഷണൽ എസ് പി മധുസൂദനൻ ആശംസാപ്രസംഗം നടത്തി. വനിതാ സെൽ ഇൻസ്പെക്ടർ ഹനീസ ബീവി എം സ്വാഗതം ആശംസിച്ചു.

കൊല്ലം റൂറൽ ജില്ലയിൽ ഇതുവരെ 28000 ത്തോളം പേർക്ക് പരിശീലനം നൽകിയിട്ടുണ്ട്. ജില്ലാതല മാസ്റ്റർ ട്രെയ്നർമാരായ എസ്‌സിപിഒ സിന്ധു പി കെ, ശ്രീജ വി ആർ, ഹസ്ന എം, എഎസ്ഐ ലീല എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം നടത്തിയത്.

Exit mobile version