Site iconSite icon Janayugom Online

കർഷക സമരത്തിലെ ഒത്തുതീർപ്പു വ്യവസ്ഥകൾ അടിയന്തിരമായി നടപ്പാക്കണം: കിസാന്‍സഭ

പൂച്ചാക്കൽ: ഡൽഹിയിൽ നടന്ന കർഷക സമരത്തിലെ ഒത്തുതീർപ്പു വ്യവസ്ഥകൾ അടിയന്തിരമായി നടപ്പാക്കാൻ കേന്ദ്രസർക്കാരും കർഷക ക്ഷേമനിധി നിയമം പൂർണ്ണമായും നടപ്പാക്കാൻ സംസ്ഥാന സർക്കാരും ജാഗ്രത കാട്ടണമെന്ന് അഖിലേന്ത്യാകിസാൻസഭ അരൂർ ഈസ്റ്റ് മണ്ഡലം പ്രവർത്തക കൺവൻഷൻ ആവശ്യപ്പെട്ടു. കിസാൻ സഭ ജില്ലാ പ്രസിഡന്റ് ആര്‍ സുഖലാൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ ബാബുലാൽ അദ്ധ്യക്ഷത വഹിച്ചു.

മണ്ഡലം സെക്രട്ടറി സോമൻപിള്ള പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സിപിഐ സംസ്ഥാന കമ്മറ്റി അംഗം ഡി സുരേഷ് ബാബു, സിപിഐ അരൂർ ഈസ്റ്റ് മണ്ഡലം സെക്രട്ടറി ടി ആനന്ദൻ, പ്രദീപ് കൂടയ്ക്കൽ, ഇ എം സന്തോഷ് കുമാർ, സ്മിതാ ദേവാനന്ദ്, ഷിൽജാ സലിം, വി ആര്‍ രജിത, എന്‍ കെ ജനാർദ്ദനൻ, കെ എം ദിപീഷ്, ഷാജി കെ കുന്നത്ത്, രാജേഷ് രാമകൃഷ്ണൻ, വിശ്വംഭരൻഎന്നിവർ അഭിവാദ്യം ചെയ്തു.

പുതിയ മണ്ഡലം ഭാരവാഹികളായി പ്രസിഡന്റായി ഡോ. പ്രദീപ് കൂടയ്ക്കൽ, വൈസ് പ്രസിഡന്റ് ഡോ. വി ആര്‍ കൃഷ്ണൻ കുട്ടി, സെക്രട്ടറിയായി കെ സോമൻപിള്ള, ജോയിന്റ് സെക്രട്ടറി മോഹനൻകുട്ടി നായർ എന്നിവരെ യോഗം തെരഞ്ഞെടുത്തു.

Exit mobile version