Site iconSite icon Janayugom Online

കിടപ്പു രോഗിയായ വയോധികയ്ക്ക് നേരെ ലൈംഗികാതിക്രമം; എഴുപത്തിനാലുകാരന്‍ പിടിയിൽ

എൺപതുകാരിയും രോഗബാധിതയുമായ വൃദ്ധയ്ക്കുനേരെ ബലാൽസംഗശ്രമം നടത്തുകയും, ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്ത കേസിൽ പ്രതി പിടിയില്‍. കോന്നി സ്വദേശി പൊടിയനാണ്(74) അറസ്റ്റിലായത്. വയോധികയുടെ വീട്ടിൽ അതിക്രമിച്ചകയറിയ പ്രതി, കിടപ്പുരോഗിയായ വൃദ്ധയെ കടന്നുപിടിക്കുകയായിരുന്നു. മകളുടെ കൂടെയാണ് വൃദ്ധ താമസിക്കുന്നത്. 

വീട്ടിൽ സ്വാതന്ത്ര്യമുള്ള പ്രതി മുമ്പും ഇവിടെ വന്നിട്ടുണ്ട്. ബ്രെഡുമായി എത്തിയ പ്രതി, അത് കൊടുത്തപ്പോൾ വയോധിക എഴുന്നേറ്റ് ഇരിക്കാൻ ശ്രമിച്ചു. തുടർന്ന് പ്രതി ലൈംഗികമായി ആക്രമിക്കുകയായിരുന്നു. അലർച്ചയും ബഹളവും കേട്ട് മകൾ ഓടിയെത്തിയപ്പോഴേക്കും ഇയാൾ രക്ഷപ്പെട്ടു. വയോധികയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Exit mobile version