Site iconSite icon Janayugom Online

ഷാജി കൈലാസിൻ്റെ ഹണ്ട് പ്രദർശനത്തിന്

മെഡിക്കൽ കാംബസ് പശ്ചാത്തലത്തിലൂടെ ഹൊറർ ത്രില്ലർ ഒരുക്കുകയാണ് ഷാജി കൈലാസ്. ഹണ്ട് എന്ന ചിത്രത്തിലൂടെ. മൾട്ടി സ്റ്റാർ ചിത്രങ്ങളാണ് ഏറെയും ഷാജി കൈലാസിൻ്റെ കൈയ്യൊപ്പ് പതിഞ്ഞവ ’ എന്നാൽ അതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്ഥമായ ഒരു സമീപനമാണ് ഈ ചിത്രത്തിനു വേണ്ടി ഷാജി കൈലാസ് സ്വീകരിച്ചിരിക്കുന്നത്. കാംബസ് കഥാപാത്രങ്ങൾക്ക് അനുയോജ്യമായ അഭിനേതാക്കളെയാണ് അണിനിരത്തിയിരിക്കുന്നത്. മലയാളത്തിലെ ഏറ്റവും പുതിയ തലമുറക്കാരായ ഒരു കൂട്ടം ചെറുപ്പക്കാരുടെ നിര തന്നെ ഈ ചിത്രത്തിനായി അണിനിരക്കുന്നുണ്ട്. രാഹുൽ മാധവ്, ഡെയ്ൻ ഡേവിഡ്.അജ്മൽ അമീർ, അനുമോഹൻ, ചന്തുനാഥ് എന്നിവരാണ് ഇവരിലെ പ്രധാനികൾ. ഇവരെല്ലാം മെഡിക്കൽ വിദ്യാർത്ഥികളെ പ്രതിനിധാനം ചെയ്യുന്നു. ഭാവനയാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഡോ. കീർത്തി. ഹൗസ് സർജൻസി കഴിഞ്ഞ് സർവ്വീസ്സിൽ പ്രവേശിക്കുന്ന ഗണത്തിലെ സീനിയറാണ് ഡോ. കീർത്തി. അവരുടെ മുന്നിലെത്തുന്ന ഒരു കൊലപാതക ക്കേസ്സാണ് ഈ ചിത്രത്തിൻ്റെ കഥാഗതിയെ മുന്നോട്ടു നയിക്കുന്നത്.

കാംബസ്സിനെ ആകെ സംഘർഷമാക്കിയ താണ് ഈ മർഡർ. മെഡിക്കൽ വിഭാഗവും പൊലീസ്സും,അതി തീവ്രമായ അന്വേഷണമാണ് നടത്തിപ്പോന്നത്. അഴിക്കുന്തോറും മുറുകുന്ന കുരുക്കുകളിലൂടെ ഏറെ ദുരൂഹതകൾ സൃഷ്ടിച്ചു കൊണ്ടായിരുന്നു ഈ കേസിൻ്റെ അന്വേഷണം. അന്വേഷണത്തിൻ്റെ ക്ലൈമാക്സ്സിലേക്കെത്തുമ്പോൾ വലിയ ദുരൂഹതകളാണ് ഈ ചിത്രത്തിലൂടെ പുറത്തുവരുന്നത്.
പ്രേഷകനെ ഉദ്വേഗത്തിൻ്റെ മുൾമുനയിൽ നിർത്തിക്കൊണ്ടാണ് ഷാജി കൈലാസ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്. ഹൊററും ആക് ഷനും, ക്രൈമും എല്ലാം കൂട്ടിച്ചേർത്ത് ഒരു ക്ലീൻ എൻ്റർടൈനറായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം. പാലക്കാട്, അഹല്യാ കോംപ്ലക്സിലായിരുന്നു ഈ ചിത്രത്തിൻ്റെ ഏറെയും ഭാഗങ്ങളും ചിത്രീകരിച്ചത്. സുഗമമായ ചിത്രീകരണത്തിന് ഇവിടം ഏറെ സുരക്ഷിതവും, സൗകര്യവുമായിരുന്നുവെന്ന് സംവിധായകൻ ഷാജി കൈലാസ് പറഞ്ഞു. അതിഥിരവിരൺജി പണിക്കർ എന്നവർ ഈ ചിത്രത്തിലെ മറ്റു രണ്ടു മുഖ്യമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നന്ദു വിജയകുമാർ, ബിജു പപ്പൻ, കോട്ടയം നസീർ, ജി. സുരേഷ് കുമാർ, കൊല്ലം തുളസി, സുധി പാലക്കാട്, കിജൻ രാഘവൻ, ദിവ്യാ നായർ, സോനു എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. തിരക്കഥ — നിഖിൽ ആനന്ദ്.

ഗാനങ്ങൾ. — സന്തോഷ് വർമ്മ — ഹരിതാ രായണൻ’
സംഗീതം. കൈലാസ് മേനോൻ
ഛായാഗ്രഹണം. ജാക്സൻ ജോൺസൺ
എഡിറ്റിംഗ് — ഏ. ആർ- അഖിൽ.
കലാസംവിധാനം — ബോബൻ.
കോസ്റ്റ്യും — ഡിസൈൻ — ലിജി പ്രേമൻ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ. മനു സുധാകർ
ഓഫീസ് നിർവ്വഹണം — ദില്ലി ഗോപൻ.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് — പ്രതാപൻ കല്ലിയൂർ. ഷെറിൻ സ്റ്റാൻലി
പ്രൊഡക്ഷൻ കൺട്രോളർ സഞ്ജു ജെ.
ജയലഷ്മി ഫിലിംസിൻ്റെ ബാനറിൽ കെ. രാധാകൃഷ്ണൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. ഈ ചിത്രം ഓഗസ്റ്റ് ഒമ്പതിന് ഈ ഫോർ എൻ്റെർടൈൻമെൻ്റ് പ്രദർശനത്തിനെത്തിക്കുന്നു.

വാഴൂർ ജോസ്.
ഫോട്ടോ — ഹരി തിരുമല

Eng­lish sum­ma­ry ; Sha­ji Kailash’s Hunt exhibition

You may also like this video

Exit mobile version