Site iconSite icon Janayugom Online

കുടുംബം ഉപേക്ഷിച്ചെങ്കിലും ഞാൻ അനാഥയല്ല; എന്നെ സ്നേഹിക്കാൻ ട്രാൻസ് പേഴ്സസൺസ് ഉണ്ട്: മലയാള സിനിമയ്ക്ക് ഇന്ന് തന്നെ ഭയമെന്നും ഷക്കീല

ഷക്കീല എന്ന വാക്ക് ബ്രാൻഡ് ആക്കിയത് മലയാള സിനിമയാണെന്നും എന്നാൽ ഇന്ന് മലയാളം സിനിമയ്ക്ക് തന്നെ ഭയമാണെന്നും തെന്നിന്ത്യൻ താരം ഷക്കീല. സദാചാലം എന്ന വാക്ക് എന്താണെന്ന് തനിക്കറിയില്ലെന്നും അവർ പറഞ്ഞു. കേരള ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന്റെ രണ്ടാം ദിവസം “സദാചാരം എന്ന മിഥ്യ ” എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അവർ. 

താൻ ഇത്രയും കാലം സിനിമയിൽ അഭിനയിച്ചുണ്ടാക്കിയ സമ്പാദ്യമെല്ലാം തന്റെ കുടുംബത്തിന് കൊടുത്തുകഴിഞ്ഞു. ഇപ്പോൾ കയ്യിൽ സമ്പാദ്യമൊന്നുമില്ല. അതുകൊണ്ട് തന്നെ ആദായനികുതി വകുപ്പിനെ ഭയമില്ല. തന്റെ സമ്പാദ്യം താൻ വേറെ ഒരു തരത്തിലും ദുരുപയോഗം ചെയ്തിട്ടില്ല. അങ്ങിനെയുള്ള പ്രചാരണം തീർത്തും തെറ്റാണെന്നും അവർ ചൂണ്ടിക്കാട്ടി. 

‘എന്റെ കുടുംബം എന്നെ ഉപേക്ഷിച്ചു. എന്നാൽ ഞാൻ ഒരു അനാഥയല്ല എന്നെ സ്നേഹിക്കാാൻ ആയിരത്തിൽ കൂടുതൽ ട്രാൻസ് പേഴ്സൺസ് ഉണ്ട്. അവർക്ക് ഞാൻ അമ്മയാണ് അമ്മമ്മയാണ്. ഒരു പാട് കുത്തുവാക്കുകൾ നേരിട്ടാണ് ഇവിടം വരെ എത്തിയത് എന്റെ പിന്നിൽ നിന്നു പറയുന്നവരെ ഞാൻ കാര്യമാക്കാറില്ല. കാരണം എന്റെ മുന്നിൽ വന്നു പറയാൻ അവർക്ക് ധൈര്യമുണ്ടാവില്ല’- ഷക്കീല വ്യക്തമാക്കി. 

ഇനി മലയാളം സിനിമയിലേക്ക് തിരിച്ചു വരുമോ എന്ന പ്രേക്ഷകരുടെ ചോദ്യത്തിന് തീർച്ചയായും ഒരു അവസരം കിട്ടിയാൽ മലയാളം സിനിമയിൽ അഭിനയിക്കുമെന്നായിരുന്നു മറുപടി. ഷക്കില ആയിരങ്ങളുടെ മനസിൽ ഇപ്പോഴും ഉണ്ടന്നതിന്റെ തെളിവാണ് ഇവിടെ ഇപ്പോൾ നിറം മങ്ങാതെ നിൽക്കുന്ന ഈ ജനസാഗരം എന്നും അതിൽ വളരെയധികം സന്തോഷമുണ്ടെന്നും തരാം പറഞ്ഞു. 

ഒരു ഇടവേളക്കുശേഷം മലബാറിലേക്ക് എത്തിയ താരത്തെ കാണാൻ നിരവധി പേരാണ് ലിറ്ററേച്ചറൽ ഫെസ്റ്റിവലിന്റെ മൂന്നാം വേദിയായ എഴുത്തോലയിലേക്ക് ഒഴുകിയെത്തിയിരുന്നത്.

Eng­lish Sum­ma­ry: Sha­keela said that Malay­alam cin­e­ma is afraid even today

You may also like this video

Exit mobile version