കണ്ണൂരില്‍ മുസ്ലിം കല്യാണത്തിന് അടുക്കള ഭാഗത്താണ് സ്ത്രീകളെ ഭക്ഷണം കഴിക്കാന്‍ ഇരുത്തുന്നതെന്ന നടി അഖിലയുടെ പരാമര്‍ശത്തിനോട് പ്രതികരിച്ച് നടനും അഡ്വക്കറ്റുമായ ഷൂക്കൂർ. മുസ്‌ലിം അല്ലാത്ത സ്ത്രീകൾക്ക് വിവാഹത്തിൽ പങ്കെടുക്കാൻ മുൻ വഴി തന്നെ പ്രവേശനം ലഭിക്കാറുണ്ടെന്ന് ഷുക്കൂർ പറയുന്നു.
മുസ്ലിം സ്ത്രീകൾക്ക് എതിരെ മാത്രമല്ലേ ഈ വിവേചനം ഉള്ളൂ ? മുസ്ലിമീങ്ങൾ അല്ലാത്ത സ്ത്രീകൾ വിവാഹത്തിൽ പങ്കെടുക്കുവാൻ മുൻ വഴി തന്നെ പ്രവേശനം ലഭിക്കാറുണ്ട്, പുരുഷ കേസരികളോടൊപ്പം ഒരേ ടേബിളിൽ മുസ്ലിമീങ്ങളല്ലാത്ത സ്ത്രീകൾ ഒന്നിച്ചു ഭക്ഷണം കഴിക്കുന്ന നിരവധി ദൃശ്യങ്ങൾ വിവാഹ ആൽബങ്ങൾ പരിശോധിച്ചാൽ കാണാം. കല്യാണ പന്തലിൽ നിന്നും എപ്പോഴാണ് ലിംഗ വിവേചനം ഒഴിഞ്ഞു പോവുക? , എന്നും ഷുക്കൂർ ചോദിക്കുന്നു.
അയൽവാശി എന്ന സിനിമയുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ ആയിരുന്നു നിഖിലയുടെ തുറന്നുപറച്ചില്‍. വിവാഹ ഓർമകളെ കുറിച്ചുള്ള അവതാരികയുടെ ചോദ്യത്തിന് നാട്ടിലെ കല്യാണമെന്നൊക്കെ പറയുമ്പോള്‍ ആദ്യം ഓര്‍മ്മ വരുന്നത് തലേന്നത്തെ ചോറും മീന്‍കറിയുമൊക്കെയാണ്. കോളേജില്‍ പഠിക്കുന്ന സമയത്താണ് ഞാന്‍ മുസ്ലിം കല്ല്യാണത്തിനൊക്കെ പോയിട്ടുള്ളത്. കണ്ണൂരിലൊക്കെ മുസ്ലിം കല്യാണത്തിന് അടുക്കള ഭാഗത്താണ് സ്ത്രീകളെ ഭക്ഷണം കഴിക്കാന്‍ ഇരുത്തുന്നത്. ഇപ്പോഴും അതിൽ വലിയ മാറ്റമൊന്നും വന്നിട്ടില്ല’, എന്നാണ് നിഖില പറഞ്ഞത്.
English Summary: shukkur vakeel reacted nikhila vimal opinion for kannur muslim wedding
You may also like this video