Site iconSite icon Janayugom Online

ഈ തരംതാണ പ്രവൃത്തിക്ക് പിന്നിലുള്ളവരെ നേരിടാൻ തയ്യാർ; ‘പള്ളിമണി’ പോസ്റ്റർ കീറിയതിൽ പ്രതികരിച്ച് ശ്വേത

ഏറ്റവും പുതിയ ചിത്രം ‘പള്ളിമണി’ യുടെ പോസ്റ്റര്‍ വലിച്ചു കീറിയതില്‍ പ്രതികരണവുമായി നടി ശ്വേതാ മേനോൻ. തിരുവനന്തപുരത്തെ പൊലീസ് സ്റ്റേഷ് സമീപം പതിപ്പിച്ചിരുന്ന പള്ളിമണിയുടെ പോസ്റ്റർ കീറിയ നിലയിൽ കണ്ടെത്തിയെന്നും ഇത് നികൃഷ്ടമായ പ്രവർത്തിയാണെന്നും ശ്വേത പറയുന്നു. കീറിയ പോസ്റ്ററിന്റെ ഫോട്ടോ സഹിതം പങ്കുവച്ചുകൊണ്ടാണ് നടി പര്തികരിച്ചിരിക്കുന്നത്.

പല വിഷയങ്ങളിലുമുള്ള എന്റെ ധീരവും നീതിപൂർവവുമായ നിലപാട് എതിർപ്പിന് കാരണമായേക്കാമെന്ന് മനസ്സിലാക്കുന്നുവെന്നും എന്നാൽ താൻ ഉള്ളത് കൊണ്ട് ഒരു സിനിമയെ ആക്രമിക്കുന്നത് ഭീരുത്വം ആണെന്നും ശ്വേത പറഞ്ഞു.
നിത്യ ദാസ് വീണ്ടും സിനിമയിലേക്ക് തിരിച്ചുവരുന്ന ചിത്രമാണ് പള്ളിമണി. അനിൽ കുമ്പഴയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ശ്വേതാ മേനോനിന്റെ വാക്കുകള്‍

“അടുത്തിടെ, തിരുവനന്തപുരത്ത് എന്റെ പുതിയ ചിത്രമായ പള്ളിമണിയുടെ പോസ്റ്ററുകൾ കീറിക്കളഞ്ഞതായി ശ്രദ്ധയിൽപ്പെട്ടു. പല വിഷയങ്ങളിലുമുള്ള എന്റെ ധീരവും നീതിപൂർവവുമായ നിലപാട് എതിർപ്പിന് കാരണമായേക്കാമെന്ന് ഞാൻ മനസ്സിലാക്കുന്നുണ്ടെങ്കിലും, എന്റെ പങ്കാളിത്തത്തെ അടിസ്ഥാനമാക്കി ഒരു സിനിമയെ ആക്രമിക്കുന്നത് തികഞ്ഞ ഭീരുത്വമാണ്. ഒരു നവാഗത സംവിധായകന്റെയും നവാഗത നിർമ്മാതാവിന്റെയും സ്വപ്ന സാക്ഷാത്കാരമാണ് ഈ ചിത്രം. എണ്ണമറ്റ വ്യക്തികളുടെ ഉപജീവനമാർഗം സിനിമാ വ്യവസായവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട് ഒരു സിനിമയെ ലക്ഷ്യം വെച്ചുകൊണ്ട് കഠിനാധ്വാനികളായ നിരവധി ആളുകളുടെ ഉപജീവനത്തെ വ്രണപ്പെടുത്തുന്നതിനുപകരം, ഈ തരംതാണ പ്രവർത്തനത്തിന് പിന്നിലുള്ളവരെ നേരിട്ട് നേരിടാൻ ഞാൻ തയ്യാറാണ്”, എന്നായിരുന്നു ശ്വേതയുടെ വാക്കുകൾ.

Exit mobile version