ഔദ്യോഗിക യൂണിഫോമിലുള്ള വനിതാ എസ് ഐയുടെ ഫോട്ടോഷൂട്ട് വിവാദമാകുന്നു. കോഴിക്കോട് ജില്ലയിലെ പൊലീസ് സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ് ഐയാണ് ഔദ്യോഗിക യൂണിഫോമിൽ പ്രതിശ്രുത വരനുമൊത്ത് സേവ് ദി ഡേറ്റ് ഫോട്ടോ ഷൂട്ട് നടത്തിയത്. ഈ ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. പൊലീസ് സേനാംഗങ്ങൾ വ്യക്തിപരമായ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ ഔദ്യോഗിക യൂണിഫോമിട്ട് ഫോട്ടോകൾ പോസ്റ്റ് ചെയ്യരുതെന്ന ഡിജിപിയുടെ ഉത്തരവ് നിലനിൽക്കുമ്പോഴാണ് വനിതാ എസ് ഐയുടെ ഫോട്ടോഷൂട്ട് പുറത്തുവന്നിരിക്കുന്നത്.
പൊലീസ് സേനാംഗങ്ങൾ പാലിക്കേണ്ട മാർഗനിർദ്ദേശങ്ങളാണ് എസ് ഐ തെറ്റിച്ചിരിക്കുന്നതെന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്.
English Summary: Photoshoot of a woman SI in an official uniform is controversial
You may like this video also