Site iconSite icon Janayugom Online

നടന്‍ സിദ്ധാര്‍ത്ഥും നടി അദിതി റാവുവും വിവാഹിതരായി

നടൻ സിദ്ധാര്‍ത്ഥും നടി ദിതി റാവുവും വിവാഹിതരായെന്ന് റിപ്പോര്‍ട്ട്. ഏറെ കാലത്തെ രഹസ്യ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. തെലങ്കാന വാനപര്‍ത്തിയിലെ ശ്രീരംഗപുരം ക്ഷേത്രത്തില്‍ ഇന്ന് രാവിലെയായിരുന്നു വിവാഹം. ഇരുവരും ഒരുമിച്ച പല വേദികളിലും പ്രത്യക്ഷപ്പെട്ടിരുന്നെങ്കിലും ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല.

വിവാഹം കഴിഞ്ഞെങ്കിലും ദമ്പതികളുടെ വിവാഹച്ചിത്രം ഇതുവരെയും പുറത്തുവന്നിട്ടില്ല. നിരവധി പേരാണ് സോഷ്യല്‍ മിഡിയയില്‍ ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ച് എത്തുന്നത്. 2021ല്‍ പുറത്തിറങ്ങിയ തമിഴ് തെലുങ്ക് ദ്വിഭാഷ ചിത്രമായ മഹാസമുദ്രത്തിലാണ് ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്.

അദിതിയുടെ രണ്ടാം വിവാഹമാണിത്. സത്യദീപ് മിശ്രയെയാണ് അദിതി ആദ്യം വിവാഹം കഴിച്ചത്.

Eng­lish Sum­ma­ry: Sid­dharth and Adi­ti Rao got married
You may also like this video

YouTube video player
Exit mobile version