Site iconSite icon Janayugom Online

സ്മൃതി മന്ദാനയും പലാഷ് മുച്ഛലും വേർപിരിഞ്ഞു; വിവാഹത്തിൽ നിന്ന് പിന്മാറിയതായി സ്ഥിരീകരിച്ച് താരം

ഇന്ത്യൻ ക്രിക്കറ്റ് സൂപ്പർ താരം സ്‌മൃതി മന്ദാന സംഗീത സംവിധായകൻ പലാഷ് മുച്ഛലുമായിട്ടുള്ള മുൻ നിശ്ചയിച്ച വിവാഹത്തിൽ നിന്ന് പിന്മാറിയതായി സമൂഹമാധ്യമത്തിലൂടെ സ്ഥിരീകരിച്ചു. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് താരം വിവരം അറിയിച്ചത്. ഊഹാപോഹങ്ങൾ അവസാനിപ്പിച്ച് ഇരു കുടുംബങ്ങളുടെയും സ്വകാര്യതയെ മാനിക്കണമെന്ന് സ്മൃതി വ്യക്തമാക്കി. നേരത്തെ, സ്മൃതിയുടെ വിവാഹാഘോഷങ്ങൾക്കിടെ പിതാവ് ശ്രീനിവാസന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ വിവാഹം അനിശ്ചിതമായി നീട്ടിവച്ചിരിക്കുകയായിരുന്നു. 

വിവാഹം മുടങ്ങിയതിന് പിന്നാലെ നിരവധി ഊഹാപോഹങ്ങളും ആരോപണ‑പ്രത്യാരോപണങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മേരി ഡി കോസ്റ്റ എന്ന ഡാൻസ് കൊറിയോഗ്രാഫറുമായി പലാഷ് നടത്തിയെന്ന് പറയപ്പെടുന്ന ചാറ്റുകളുടെ സ്ക്രീൻ ഷോട്ടുകളാണ് ഇതിൽ പ്രധാനം. സ്ക്രീൻഷോട്ടുകളിൽ, സ്മൃതിയുമായുള്ള ബന്ധം ഏകദേശം അവസാനിച്ചെന്നും ലോങ് ഡിസ്റ്റൻസ് ബന്ധമാണെന്നും പലാഷ് മേരിയോട് പറയുന്നതായി കാണാം. നേരിൽ കാണാനും ഹോട്ടലിലെ പൂളിൽ ഒരുമിച്ച് നീന്താൻ പോകാനും പലാഷ് മേരിയെ ക്ഷണിക്കുന്നതും ചാറ്റിലുണ്ട്. ഈ ചാറ്റുകൾ കണ്ടതിനാലാണ് സ്മൃതിയുടെ പിതാവിന് ദേഹസ്വാസ്ഥ്യം ഉണ്ടായതെന്നും അഭ്യൂഹങ്ങളുണ്ട്. എന്നാൽ ഇക്കാര്യത്തിൽ സ്മൃതിയുടെയോ പലാഷിന്റെയോ കുടുംബാംഗങ്ങൾ ആരും പ്രതികരിച്ചിട്ടില്ല. 

Exit mobile version