Site iconSite icon Janayugom Online

വിവാഹം ഓഴിവാക്കിയതിന് പിന്നാലെ ആദ്യമായി പൊതുവേദിയിലെത്തി സ്മൃതി മന്ദാന

വിവാഹം വേണ്ടെന്ന് വെച്ചതിന് ശേഷം ആദ്യമായി പൊതുവേദിയിലെത്തി സ്മൃതി മന്ദാന. ക്രിക്കറ്റിനേക്കാൾ ആഴത്തിൽ ശ്രദ്ധിക്കുന്ന മറ്റൊന്നും തനിക്കില്ലെന്ന് സ്മൃതി പറഞ്ഞു. കഴിഞ്ഞ 12 വർഷത്തിനിടെ തനിക്ക് മനസിലായ ഏറ്റവും വ്യക്തമായ സത്യം ഇതാണെന്നും താരം കൂട്ടിചേര്‍ത്തു. പലാഷ് മുച്ചലുമായി നടത്താനിരുന്ന വിവാഹം ഇരു കുടുംബങ്ങളും ചേർന്ന് വേണ്ടെന്ന് വെച്ചതായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളായ സ്മൃതി പൊതുവേദിയിൽ എത്തിയത്. ഡിസംബർ ഏഴിന് താരം ഒരു ചെറിയ പ്രസ്താവനയിലൂടെ സ്വകാര്യത അഭ്യർത്ഥിക്കുകയും ആ പോസ്റ്റോടെ വിഷയം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വ്യക്കമാക്കുകയും ചെയ്തിരുന്നു.

ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനൊപ്പം ഭാരത് മണ്ഡപത്തിൽ നടന്ന ആമസോൺ സംഭവ് ഉച്ചകോടിയിലാണ് മന്ദാന പങ്കെടുത്തത്. ശ്രീലങ്കയ്‌ക്കെതിരായ വരാനിരിക്കുന്ന ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലും താരത്തെ ഉൾപ്പെടുത്തിയിട്ടുണ്ട്. ക്രിക്കറ്റാണ് തന്‍റെ ഏക മുൻഗണനയെന്നും ഇന്ത്യയെ പ്രധാന ട്രോഫികൾ നേടാൻ സഹായിക്കുന്നതിന് മികച്ച പ്രകടനം പുറത്തെടുക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞുകൊണ്ടാണ് ഡിസംബർ ഏഴിന് മന്ദാന തൻ്റെ തീരുമാനം പ്രഖ്യാപിച്ചത്. പ്രഖ്യാപനത്തിന് ഒരു ദിവസം കഴിഞ്ഞ്, സഹോദരൻ ശ്രാവൺ സ്മൃതി പരിശീലനത്തിന് തിരികെയെത്തിയതിന്‍റെ ചിത്രം പങ്കുവെച്ചിരുന്നു. 

Exit mobile version