അനുമതിയില്ലാതെ തന്റെ ഗാനങ്ങൾ ഉപയോഗിക്കുന്ന സിനിമാ നിർമ്മാതാക്കൾക്കെതിരായ പോരാട്ടം ശക്തമാക്കി ഇളയരാജ. പ്രദീപ് രംഗനാഥൻ നായകനായ ‘ഡ്യൂഡ്’ എന്ന ചിത്രത്തിന്റെ നിർമ്മാതാക്കളാണ് ഇത്തവണ കുരുക്കിലായിരിക്കുന്നത്. ചിത്രത്തിനായി ‘കറുത്ത മച്ചാൻ’ എന്ന ഗാനം അനുമതിയില്ലാതെ ഉപയോഗിച്ചതിനെതിരെയാണ് ഇളയരാജ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. ചിത്രത്തിൽ മമിത ബൈജു ഈ പാട്ടിന് ഡാൻസ് കളിക്കുന്ന രംഗം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായിരുന്നു. നിർമ്മാതാക്കൾക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാൻ ജസ്റ്റിസ് എൻ സെന്തിൽ കുമാർ ഇളയരാജയ്ക്ക് അനുമതി നൽകി.
ഡ്യൂഡിന് കോപ്പിറൈറ്റ് കുരുക്ക്; ‘കറുത്ത മച്ചാൻ’ എന്ന ഗാനം അനുമതിയില്ലാതെ ഉപയോഗിച്ചു, നിയമനടപടിക്കൊരുങ്ങി ഇളയരാജ

