Site iconSite icon Janayugom Online

വാചാലമാവുന്ന പ്രണയം

pranayam sujithpranayam sujith

പ്രണയത്തിനു വേണ്ടി രക്തസാക്ഷിയായ സെന്റ് ‘വാലെന്റൈൻ’ ന്റെ ഓർമ പുതുക്കുന്ന ഫെബ്രുവരി 14 വീണ്ടും വന്നെത്തിയിരിക്കുന്നു. പ്രണയദിനം ആഘോഷിക്കാൻ ഏറ്റവും നല്ല മാസമാണ് ഫെബ്രുവരി എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. മഞ്ഞുതുള്ളികൾ പനിനീർ പൂക്കളിലേക്ക് ആഴ്ന്നിറങ്ങുന്ന ഈ മാസം ആരെയാണ് പ്രണയാതുരരാക്കാത്തത്. ഈ വേളയിൽ പറയാൻ കഴിയാതെപോയ പ്രണയങ്ങൾ പറയാനായി ഒരു ടൈം മെഷീനിൽ കയറി കഴിഞ്ഞ കാലത്തിലേക്കൊന്ന് യാത്ര ചെയ്താലോ?

സ്കൂൾ ഓർമ്മകളിൽ വാലന്റൈൻസ് ദിന ആഘോഷങ്ങൾ കയറി വരുന്നേയില്ല. കോളേജ് വിദ്യഭ്യാസ സമയത്ത് പതിയെ പതിയെ ഈ പ്രണയദിന ആഘോഷങ്ങൾ നമ്മളുടെ കലാലയങ്ങളിലും തലപൊക്കിത്തുടങ്ങിയിരുന്നു. ഒരു വാലെന്റൈൻസ് ദിനത്തിൽ ലഭിച്ച രണ്ട് പ്രാവുകൾ കൊക്കുകൾ ചേർക്കാൻ തുടങ്ങുന്ന ശില്പവും പ്രണയാക്ഷരങ്ങൾ കുറിച്ചിട്ട ആശംസാകാർഡും നല്ലൊരു പ്രണയദിന ഓർമയായി ഇന്നും മനസ്സിൽ തെളിയുന്നു.

പ്രണയിക്കാത്തവർ ആരുമുണ്ടാകില്ല. ഈ ദിവസം പ്രണിയിക്കുന്നവർക്കും, പ്രണയം നഷ്ടപ്പെട്ടവർക്കും, പ്രണയം പങ്കു വെയ്ക്കാൻ കാത്തു നിൽക്കുന്നവർക്കുമെല്ലാം പ്രിയപ്പെട്ടതാകട്ടെ.

പ്രണയകാലത്തിന്റെ ഓർമകൾ നമ്മളെ തഴുകുമ്പോൾ നമ്മൾ വീണ്ടും ജീവിതത്തിന്റെ വസന്തകാലത്തിലേക്ക് യാത്രയാവുകയാണ്. കൈകൾ കോർത്തു പിടിച്ചു സുരക്ഷിതത്വത്തിന്റെയും ഏകതാമനോഭാവത്തിന്റെയും പ്രതീകമായി ലോകത്തിന് മുൻപിൽ ഞങ്ങൾ ഒന്നാണെന്ന് വിളിച്ചു പറയുന്ന കാമുകനും കാമുകിയുമായി മാറുകയാണ്.

വിരമിച്ച പട്ടാളക്കാർ കഥകൾ പറയുന്ന പോലെ പഴയ പ്രണയത്തെക്കുറിച്ചു വാചാലമായിട്ടും പ്രണയം മനസ്സിൽ കിടന്നു വിങ്ങി, കള്ളുകുടിച്ചു പാട്ടുംപാടി നടന്നിട്ടുമൊന്നും കാര്യമില്ല. പ്രണയങ്ങൾ പങ്കുവെക്കപ്പെടുകയും ആഘോഷിക്കപ്പെടുകയും വേണം. ഇന്നത്തെ യുവത്വം പ്രണയദിനങ്ങൾ നന്നായി ആഘോഷിച്ചു വരുന്നത് കാണാന്നുണ്ട്. എന്നും ലോകത്തെ ലഹരി പിടിപ്പിക്കുന്നത് യുവത്വമാണല്ലോ. വിപ്ലവത്തോളം വീര്യമുള്ളതാണ് പ്രണയം. അതുമല്ലെങ്കിൽ പ്രണയിക്കാത്തവർക്ക് വിപ്ലവകാരികളാകാൻ കഴിയുകയില്ല. എല്ലാവർക്കും പ്രണയദിനാശംസകൾ നേരുന്നു.

 

Eng­lish Sum­ma­ry: Spe­cial arti­cle about Feb­ru­ary 14, lovers day

 

You may like this video also

Exit mobile version