പ്രമേഹം ഉൾപ്പെടെയുള്ള ജീവിത ശൈലി രോഗനിർണ്ണയത്തിനും ചികിത്സക്കും പ്രത്യേക വിഭാഗം മെഡിക്കൽ കോളേജിൽ ആരംഭിക്കണമെന്ന് എ എം ആരിഫ് എം പി ആവശ്യപ്പെട്ടു. ഐഎംഎ ഹെൽത്ത് ഫോർ ആൾ ഫൗണ്ടേഷൻ, അത്‌ലറ്റികോ ഡി ആലപ്പി എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രമേഹ ആരോഗ്യ സന്ദേശയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നാലിൽ ഒരാൾ പ്രമേഹരോഗി എന്ന കണ്ടത്തൽ ആരോഗ്യമേഖലയിൽ ആശങ്ക ഉണർത്തുന്നതാണ്. വ്യായാമം ഇല്ലാത്തതും ജീവിത ശൈലിയിൽ വന്ന മാറ്റവുമാണ് ഇതിന് കാരണമെന്നും ജനകീയ ബോധവൽക്കരണത്തിലൂടെ ഇതിനെ പ്രതിരോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. അത്‌ലറ്റിക്കോ ഡി ആലപ്പി പ്രസിഡന്റ് കുര്യൻ ജെയിംസ് അദ്ധ്യക്ഷത വഹിച്ചു.
മുനിസിപ്പൽ ചെയർപേഴ്സൺ സൗമ്യ രാജ് മുഖ്യാതിഥിയായി. പ്രതിപക്ഷ നേതാവ് റീഗോ രാജു, ആലപ്പുഴ മെഡിക്കൽ കോളേജ് ന്യൂറോ മെഡിസിൻ മേധാവി ഡോ. സി വി ഷാജി, ഡോ. എസ് രൂപേഷ്, ദീപക്ക് ദിനേഷൻ, കെ നാസർ, യൂജിൻ ജോർജ്, അനിൽ തങ്കമണി, ആന്റണി എം ജോൺ, പ്രജീഷ് ദേവസ്യ, ടോം തോമസ്, ടി എസ് സിദ്ധാര്‍ത്ഥൻ എന്നിവർ സംസാരിച്ചു.