Site icon Janayugom Online

ഡയമണ്ട് ലീഗിൽ ശ്രീശങ്കറിന് ആറാം സ്ഥാനം

മൊണാക്കോ: മൊണോക്കോ ഡയമണ്ട് ലീഗിൽ മലയാളി താരം എം ശ്രീശങ്കറിന് ലോങ് ജംപില്‍ ആറാം സ്ഥാനം. ശ്രീശങ്കർ 7.94 മീറ്റർ പിന്നിട്ടപ്പോൾ 8.35 മീറ്റർ‌ ചാടിയ ക്യൂബയുടെ മെയ്ക്കൊ മാസോ സ്വർണം നേടി. ഗ്രീസിന്റെ മിൽത്തിയാദിസ് തെന്റഗ്ലൂ (8.31 മീറ്റർ), യുഎസിന്റെ മാർക്വിസ് ‍‍ഡെൻഡി (8.31 മീറ്റർ) എന്നിവർക്കാണ് വെള്ളിയും വെങ്കലവും. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് വേണ്ടി വെള്ളി മെഡല്‍ നേടിയ ശ്രീശങ്കറിന് മികച്ച പ്രകടനം പുറത്തെടുക്കാനായില്ല.

ശ്രീശങ്കറിന്റെ ആദ്യ ഡയമണ്ട് ലീഗായിരുന്നു ഇത്. ലോക റാങ്കിങ്ങിലെ മുൻനിര താരങ്ങൾ മത്സരിക്കുന്ന ഡയമണ്ട് ലീഗുകളിൽ സ്ഥിരമായി മത്സരിച്ചാൽ മലയാളി താരത്തിന് കൂടുതൽ മികവിലേക്ക് ഉയരാനാകും എന്നതിൽ സംശയമില്ല. ടൂർണമെന്റിൽ മത്സരിച്ച ഏക ഇന്ത്യൻ അത്‍ലീറ്റുമാണ് ശ്രീശങ്കർ. ഈ ഇനത്തിലെ ദേശീയ റെക്കോഡ് ജേതാവ് കൂടിയാണ് ശ്രീശങ്കര്‍.

Eng­lish Sum­ma­ry: Sreesankar 6th place in Dia­mond League
You may also like this video

Exit mobile version