രഞ്ജി ട്രോഫിയില്‍ കേരളത്തിന് തിരിച്ചടി. ഫാസ്റ്റ് ബൗളർ ശ്രീശാന്തിന് 2022 രഞ്ജി ട്രോഫിയിൽ കേരളത്തിന്റെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകുമെന്ന് റിപ്പോര്‍ട്ട്. മേഘാലയയ്‌ക്കെതിരായ രഞ്ജിയിലെ ആദ്യ മത്സരത്തിൽ ശ്രീശാന്ത് കളിച്ചിരുന്നു. അന്ന് രണ്ട് വിക്കറ്റും താരം നേടി. പിന്നീട് പരിശീലന സെഷനിൽ ശ്രീശാന്തിന് പരിക്കേല്‍ക്കുകയായിരുന്നു.
തനിക്ക് നടക്കാനാകുന്നില്ലെന്നും പരിക്ക് സാരമുള്ളതാണെന്നും ശ്രീശാന്ത് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴി അറിയിച്ചു.. ഇതോടെ കേരളത്തിന്റെ രണ്ടാം ഗ്രൂപ്പ് മത്സരത്തില്‍ ശ്രീ ഉണ്ടാകില്ല എന്ന് ഉറപ്പായി. നീണ്ട കാലയളവിന് ശേഷം ടീമില്‍ തിരിച്ചെത്തിയ ശ്രീശാന്തിന് ഇത് വമ്പൻ തിരിച്ചടിയാണ്. ഐപില്ലിലെ മെഗാതാരലേലത്തില്‍ അടിസ്ഥാനവില 50 ലക്ഷമുള്ള ശ്രീയെ ഒരു ഫ്രാഞ്ചൈസിയും പരിഗണിച്ചില്ല. ഇതോടെ രഞ്ജിയിലൂടെ മികച്ച തിരിച്ചുവരവിന് ശ്രമിക്കുമ്പോഴാണ് ശ്രീശാന്തിന് പരിക്ക് വില്ലനായെത്തുന്നത്.
English Summary: Sreesanth again met with an accident
You may also like this video