ഐപിഎല്‍ 15ാം സീസണിന് മുന്നോടിയായുള്ള മെഗാ താര ലേലത്തിനായി ഇന്ത്യയുടെ മലയാളിതാരം എസ്. ശ്രീശാന്തും. ലേലത്തില്‍ പേര് രജിസ്റ്റര്‍ ചെയ്ത താരങ്ങളുടെ ലിസ്റ്റ് ബിസിസിഐ പുറത്തുവിട്ടു.
50 ലക്ഷം രൂപ അടിസ്ഥാന വിലയായാണ് ശ്രീശാന്തിന്റെ പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ സീസണിലും ശ്രീശാന്ത് തന്റെ പേര് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ കളിക്കാരുടെ അന്തിമപട്ടികയിൽ ഇടം പിടിച്ചില്ല. ഒത്തുകളി വിവാദത്തിൽ ഏഴു വർഷത്തെ വിലക്കു മറികടന്ന് കഴിഞ്ഞ വർഷം കേരളത്തിനു വേണ്ടി ശ്രീശാന്ത് മൈതാനത്തിറങ്ങിയിരുന്നു. ഈ സീസണിലെ രഞ്ജി ട്രോഫി ക്രിക്കറ്റിനുള്ള സാധ്യതാ ടീമില്‍ ഇടംപിടിക്കുകയും ചെയ്തു. പുതിയ ഐപിഎൽ സീസണിൽ ലക്നോ, അഹമ്മദാബാദ് എന്നീ രണ്ടു പുതിയ ഫ്രാഞ്ചൈസികള്‍ കൂടി ടൂര്‍ണമെന്റിന്റെ ഭാഗമാവുന്നതിനാല്‍ അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് താരം.
214 ക്രിക്കറ്റ് കളിക്കാരാണ് ഐപിഎല്‍ താര ലേലത്തിനായി ഇത്തവണ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 49 കളിക്കാരുടെ അടിസ്ഥാന വില 2 കോടി രൂപയാണ്.
English Summary: Sreesanth register name at IPL auction
You may like this video also