Site iconSite icon Janayugom Online

ശ്രീമന്ദിരത്തിൻ്റെ “അടർക്കളം” വീണ്ടും അരങ്ങിലേക്ക്

അന്തരിച്ച പ്രശസ്ത നാടകകൃത്ത് ശ്രീമന്ദിരം കെപി യുടെ നാടകം അടർക്കളം വീണ്ടും അരങ്ങത്തേക്ക്. ലോക നാടക ദിനത്തോടനുബന്ധിച്ച് നാളെ വൈകിട്ട് 7 മണിക്ക് തിരുവനന്തപുരം നന്താവനം പ്രൊഫ.എൻ കൃഷ്ണപിള്ള ഫൗണ്ടേഷൻ ഹാളിലാണ്, എൻ കൃഷ്ണപിള്ള നാടകവേദി, ശ്രിമന്ദിരം കെ പി കുടുംബാംഗങ്ങളുടെ സഹകരണത്തോടെ നാടകം വീണ്ടും അവതരിപ്പിക്കുന്നത്. 1963 ൽ  ശ്രീമന്ദിരം  രചിച്ച  നാടകമാണ് “അടർക്കളം”. സംവിധാനം നിർവഹിക്കുന്നത്  നാടകകൃത്തും നടനും സംവിധായകനുമായ അനന്തപുരം രവി ആണ്. ചെങ്ങന്നൂർ മംഗളാ തീയേറ്റേഴ്സ് 1963 ൽ ഈ നാടകം ആദ്യമായി അവതരിപ്പിച്ചപ്പോൾ സംവിധാനം ചെയ്തത് പ്രശസ്ത നടൻ മധു ആയിരുന്നു.  നാടകത്തിലെ ഗാനങ്ങൾ രചിച്ചത് പൊന്നറ വിജയനും, സംഗീതം നൽകിയത് എൽ പി ആർ വർമ്മയും ആയിരുന്നു.

Exit mobile version