ഹിമുക്രി ക്രിയേഷൻസിന്റെ ബാനറിൽ ബെന്നി ആശംസ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെ ശ്രീനിവാസനും മക്കളായ വിനീതും ധ്യാനും ഒന്നിക്കുന്നു.വിനീതും ശ്രീനിവാസനും അച്ഛനും മകനുമായി ഒന്നിലധികം സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിന്റെ തിരക്കഥ ധ്യാൻ ശ്രീനിവാസന്റെയാണ്. ചിത്രത്തിൽ ശ്രീനിവാസനും ഒരു പ്രധാന കഥാപാത്രമായി വരുന്നുണ്ട്. ഒപ്പം ഈ ചിത്രത്തിലെ ഒരു ഗാനം ആലപിക്കുന്നത് വിനീത് ശ്രീനിവാസനാണ്. ചിത്രത്തിന്റെ പൂജ കഴിഞ്ഞദിവസം എറണാകുളം റിന്യൂവൽ സെന്ററിൽ നടന്നു.
ബെന്നി ആശംസയുടെ പുതിയ ചിത്രത്തിലൂടെ ശ്രീനിവാസനും മക്കളും ഒന്നിക്കുന്നു

