Site icon Janayugom Online

ഓഹരി സൂചികകൾ റെക്കോഡ് ഉയരത്തിൽ

ഓഹരി സൂചികകൾ ഇന്നലെ റെക്കോഡ് ഉയരങ്ങൾ കീഴടക്കി. ഇതാദ്യമായി സെൻസെക്സ് 57,000 കടന്നു. 127 പോയന്റാണ് സെൻസെക്സിലെ നേട്ടം. 57,017ലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റിയാകട്ടെ 39 പോയന്റ് ഉയർന്ന് 16,970ലുമെത്തി.

കഴിഞ്ഞ ഏഴു വ്യാപാര ദിനത്തിനിടെ ആറിലും മികച്ച നേട്ടത്തിലാണ് സൂചികകൾ ക്ലോസ്ചെയ്തത്. അടുത്ത കാലത്തൊന്നും നിരക്കുകൾ ഉയർത്തേണ്ടെന്ന യുഎസ് ഫെഡ് റിസർവിന്റെ തീരുമാനമാണ് ആഗോളതലത്തിൽ വിപണികളെ ചലിപ്പിച്ചത്. 

എച്ച്സിഎൽ ടെക്, ഭാരതി എയർടെൽ, ടെക് മഹീന്ദ്ര, ഇൻഫോസിസ്, ടിസിഎസ്, ഏഷ്യൻ പെയിന്റ്സ്, പവർഗ്രിഡ് കോർപ്, ഡോ. റെഡ്ഡീസ് ലാബ്, സൺ ഫാർമ, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ.
eng­lish summary;Stock indices at record highs
you may also like this video;

Exit mobile version