Site iconSite icon Janayugom Online

ആമാശയത്തിൽ അണുബാധ; ലോക ഒന്നാം നമ്പർ ടി20 താരം അഭിഷേക് ശർമ്മ ആശുപത്രിയിൽ

ടി20 ലോകകപ്പ് ആവേശകരമായി മുന്നേറുന്നതിനിടെ ഇന്ത്യൻ ടീമിന് ആശങ്കയായി ഓപ്പണർ അഭിഷേക് ശർമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആമാശയത്തിലുണ്ടായ അണുബാധയെത്തുടർന്ന് കഴിഞ്ഞ രണ്ട് ദിവസമായി ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് താരം. ഇതോടെ വ്യാഴാഴ്ച ഡൽഹിയിൽ നമീബിയയ്‌ക്കെതിരെ നടക്കാനിരിക്കുന്ന മത്സരത്തിൽ അഭിഷേക് കളിക്കുന്ന കാര്യം സംശയത്തിലായിരിക്കുകയാണ്. 

താരത്തെ ഇന്ന് ഡിസ്ചാർജ് ചെയ്യുമോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും നമീബിയയ്‌ക്കെതിരായ മത്സരത്തിൽ അദ്ദേഹം കളിക്കാൻ സാധ്യത കുറവാണെന്നും ബിസിസിഐ വൃത്തങ്ങൾ വാർത്താ ഏജൻസിയായ പിടിഐയോട് വെളിപ്പെടുത്തി. അണുബാധയുടെ കാരണം കണ്ടെത്താൻ കൂടുതൽ പരിശോധനകൾ നടത്തിവരികയാണ്. കഴിഞ്ഞ ഞായറാഴ്ച മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിന്റെ വസതിയിൽ നടന്ന ടീം ഡിന്നറിൽ അഭിഷേക് പങ്കെടുത്തിരുന്നെങ്കിലും അസ്വസ്ഥതയെത്തുടർന്ന് നേരത്തെ മടങ്ങിയിരുന്നു. 

Exit mobile version