Site iconSite icon Janayugom Online

പുത്തരിയില്‍ കല്ലുകടി : കൊച്ചിമേയര്‍ വി കെ മിനിമോളുടെ സത്യപ്രതിജ്ഞ ബഹിഷ്കരിച്ച് ദീപ്തി മേരി വര്‍ഗീസ്

കൊച്ചി കോര്‍പ്പറേഷന്‍ മേയറായി തെരഞ്ഞെടുക്കപ്പെട്ട വി കെ മിനിമോളുടെ സത്യപ്രതിജ്ഞ ബഹിഷ്കരിച്ച് കെപിസിസിയുടെ ജനറല്‍ സെക്രട്ടറി കൂടിയായ ദീപ്തി മേരി വര്‍ഗീസ്. മിനിമോളെ ഷാൾ അണിയിച്ച് ദീപ്തി മേരി വർഗീസ് അഭിനന്ദിച്ചു. സത്യപ്രതിജ്ഞയ്ക്ക് സാക്ഷ്യം വഹിക്കാതെ ദീപ്തി മേരി വർഗീസ് ഇറങ്ങിപ്പോയത്.കോർപറേഷൻ തെരഞ്ഞെടുപ്പിൽ യുഡിഎഫ് 46 സീറ്റില്‍ വിജയിച്ചപ്പോള്‍ എല്‍ഡിഎഫ് 20 സീറ്റിലും എന്‍ഡിഎ ആറു സീറ്റിലും സ്വതന്ത്രർ നാലു സീറ്റുകളിലും ജയിച്ചിരുന്നു.ആദ്യ രണ്ടരവർഷമാണ് മിനിമോൾ മേയറാവുക.

സ്വതന്ത്രൻ ബാസ്റ്റിൻ ബാബുവിന്റെ വോട്ട് മിനിമോൾക്ക് ലഭിച്ചതോടെ വി കെ മിനിമോൾ 48 വോട്ട് നേടി.സ്വതന്ത്രനും യുഡിഎഫിനെ പിന്തുണച്ചു. എൽഡിഎഫ് സ്ഥാനാർഥി അംബിക സുദർശന് 22 വോട്ടുകളും എൻഡിഎക്ക് ആറ് വോട്ടുകളും ലഭിച്ചു.തുടർന്നുള്ള രണ്ടരവർഷം ഷൈനി മേയറാകും. ദിവസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് യു.ഡി.എഫ് മേയർ സ്ഥാനാർഥികളിൽ തീരുമാനമെടുത്തത്. ദീപ്തി മേരി വര്‍ഗീസ് വിജയിച്ചു വന്നാല്‍ മേയറാക്കും എന്നു പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനും, ഡിസിസി പ്രസിഡന്റും അടങ്ങുന്ന ഗ്രൂപ്പ് ദീപ്തിയെ ഒഴിവാക്കുകയായിരുന്നതായി കോണ്‍ഗ്രസ് വൃത്തങ്ങള്‍ തന്നെ പറയുന്നു 

Exit mobile version